കുണ്ടറ: കല്ലട ജലോത്സവം ഉൾപ്പെടെ കേരളത്തിലെ ജലോത്സവങ്ങൾ ഐ.പി.എൽ മാതൃകയിൽ ലീഗ് അടിസ്ഥാനത്തിൽ നടത്തുന്നതിനുള്ള സാധ്യതതേടി വിനോദ സഞ്ചാരവകുപ്പ് അധികൃതർ മൺറോതുരുത്തിലെത്തി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.ആർ. രാജ്കുമാറും ഡി.ടി.പി.സി സെക്രട്ടറി സി. സന്തോഷുമാണ് വള്ളംകളി നടക്കുന്ന കാരൂത്രക്കടവിലെത്തിയത്. നെട്ടായത്തിലെ സ്റ്റാർട്ടിങ് പോയൻറും ഫിനിഷിങ് പോയൻറും സംഘം സന്ദർശിച്ചു. ഇവർ പഞ്ചായത്ത് പ്രസിഡൻറ് ബിനുകരുണാകരും മറ്റ് ജനപ്രതിനിധികളുമായി ചർച്ചനടത്തി. ജലോത്സവത്തിെൻറ നടത്തിപ്പ് ചുമതല പുതിയസംവിധാനത്തിൽ കേരള ബോട്ട്റേസ് ലീഗിനായിരിക്കും. ഇതോടെ കല്ലട ജലോത്സവം ഉൾപ്പെടെ മുഴുവൻ ജലമേളകലും ടൂറിസം കലണ്ടറിൽ സ്ഥാനംപിടിക്കും. സംസ്ഥാനത്തെ പത്ത് ജലോത്സവങ്ങളാണ് ഐ.പി.എൽ മാതൃകയിൽ ടൂറിസം വകുപ്പിെൻറ നിയന്ത്രണത്തിൽ നടത്തുന്നത്. അടുത്തമാസം 11ന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു േട്രാഫി വള്ളംകളിയിൽ തുടങ്ങി കേരളപ്പിറവി ദിനത്തിൽ കൊല്ലത്ത് നടക്കുന്ന പ്രസിഡൻറ്സ് േട്രാഫി വള്ളംകളിയിൽ അവസാനിക്കുംവിധമാണ് ജലോത്സവ കലണ്ടർ തയാറാകുന്നത്. ഇതോടെ വിദേശസഞ്ചാരികളുടെ വിപുലമായ പങ്കാളിത്തവും ഉറപ്പാക്കാൻ കഴിയും. എല്ലാ മത്സരങ്ങളിലും യോഗ്യതനേടിയ വള്ളങ്ങൾ മുഴുവനും ഹീറ്റ്സ് മുതലുള്ള മത്സരങ്ങളിൽ പങ്കെടുക്കണം. വള്ളങ്ങളുടെ തുഴച്ചിൽകാരിൽ എഴുപത്തിയഞ്ച് ശതമാവും തദ്ദേശിയരായിക്കണമെന്ന നിബന്ധനയും ഉണ്ടാകും. കേരള ബോട്ട്റേസ് ലീഗ് രൂപവത്കരിക്കുന്നതിനും മറ്റുമായി സംസ്ഥാന ബജറ്റിൽ പത്ത് കോടി വിലയിരുത്തിയിട്ടുണ്ട്. ഓരോ പ്രദേശത്ത് ബാക്കി ആവശ്യമുള്ള തുക സ്പോൺസർഷിപ്പിൽ കണ്ടെത്തും. വള്ളങ്ങൾക്കുള്ള ൈപ്രസ് മണി, ബോണസ്, വള്ളംകളികളുടെ പ്രചാരണം ഉൾപ്പെടെയുള്ള ചെലവുകൾ വകുപ്പിെൻറ ചുമതലയിലായിരിക്കും. പത്ത് ലക്ഷം വരെയായിരിക്കും സമ്മാനത്തുക. ആദ്യ മത്സരമായ നെഹ്റു േട്രാഫി മത്സരത്തിൽ പങ്കെടുക്കുന്ന ഇരുപത് ചുണ്ടൻ വള്ളങ്ങളിൽ മികച്ചതുഴച്ചിൽ കാഴ്ചവെക്കുന്ന ഒമ്പത് ചുണ്ടൻ വള്ളങ്ങൾക്കാണ് തുടർന്നുള്ള ലീഗ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുക. നെഹ്റു േട്രാഫി മത്സരം വള്ളങ്ങളുടെ യോഗ്യതാ മത്സരം കൂടിയാകും. തീയതികൾ നേരത്തെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര തലത്തിൽ പ്രചാരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.