പരവൂർ: നഗരസഭ ഭൂമി സ്വകാര്യവ്യക്തി കൈയേറി നിർമാണപ്രവർത്തനങ്ങൾ നടത്തിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. പരവൂർ നഗരസഭയുടെ ഒന്നാം വാർഡിൽ നെടുങ്ങോലം കടുവാപൊയ്കയിൽ മാലാക്കായലിനോട് ചേർന്ന് ഒരേക്കറോളം ഭൂമിയാണ് നഗരസഭക്കുള്ളത്. ഇതിൽ ആറ് സെൻറ് ഭൂമിയിൽ ഒരാൾ വർഷങ്ങൾക്കുമുമ്പ് വീടുെവച്ച് താമസമാക്കിയിരുന്നു. ശേഷിക്കുന്ന 94 സെൻറ് നിലവിൽ നഗരസഭയുടെ പേരിൽതന്നെയാണെന്ന് റവന്യൂ രേഖകളിൽ പറയുന്നു. ഇത് തെളിയിക്കുന്നതിനുള്ള വ്യക്തമായ സ്കെച്ചും നിലവിലുണ്ട്. ഇതിനോട് ചേർന്നുള്ള സ്വകാര്യഭൂമി കൊല്ലം സ്വദേശി വാങ്ങിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. 2010ൽ വസ്തു വാങ്ങിയ ഇയാൾ നഗരസഭയുടെ വസ്തു ൈകയേറാൻ തുടങ്ങി. ഭൂമി ൈകയേറി കൃഷിയും നിർമാണപ്രവർത്തനങ്ങളും തുടങ്ങിയത് ശ്രദ്ധയിൽപെട്ട അന്നത്തെ വാർഡ് കൗൺസിലർ താലൂക്ക് ഒാഫിസുമായി ബന്ധപ്പെടുകയും റവന്യൂ ഉദ്യോഗസ്ഥരെത്തി അളന്നുതിരിച്ച് അതിർത്തികല്ലുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. അതിനുശേഷവും ൈകയേറ്റശ്രമം തുടർന്നു. വർഷങ്ങളായി ജനങ്ങൾ ഉപയോഗിച്ചുവന്ന പൊതുകുളം സ്വന്തമാക്കുകയും എക്സ്കവേറ്റർ ഉപയോഗിച്ച് നഗരസഭ ഭൂമിയിലെ കുന്നിടിച്ച് വഴി നിർമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് നാട്ടുകാർ തടഞ്ഞതിനെത്തുടർന്ന് വില്ലേജ്-നഗരസഭ അധികൃതരെത്തി പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചു. 2017ൽ ഇയാൾ വീണ്ടും നിർമാണപ്രവർത്തനം തുടങ്ങി. വാർഡ് കൗൺസിലർ ശ്രീജാകുമാരിയും നാട്ടുകാരും സ്ഥലത്തെത്തി ഇത് തടഞ്ഞതിെൻറ പേരിൽ കൗൺസിലറുടെയും ഏതാനും സി.പി.എം പ്രവർത്തകരുടെയും പേരിൽ ഇയാൾ കേസ് കൊടുത്തു. ഇതിനിടെ നിർത്തിെവച്ചിരുന്ന നിർമാണപ്രവർത്തനങ്ങൾ ഇയാൽ വീണ്ടും ആരംഭിച്ചു. വാർഡ് കൗൺസിലർ ശ്രീജാകുമാരിയും നാട്ടുകാരും സ്ഥലത്തെത്തി വീണ്ടും തടഞ്ഞു. നഗരസഭ അധികൃതർ എത്താതെ വിടില്ലെന്നുപറഞ്ഞ് നാട്ടുകാർ ഇയാളെ തടഞ്ഞുെവച്ചു. പിന്നീട് നഗരസഭ-വില്ലേജ് അധികൃതർ സ്ഥലത്തെത്തി നഗരസഭയുടെ ഭൂമിയിൽ പ്രവേശിക്കുന്നതിൽനിന്നും നിർമാണപ്രവർത്തനങ്ങൾ തടയുന്നതിൽ നിന്നും ഇയാളെ വിലക്കി. ൈകയേറ്റഭൂമിയിൽ ഇയാൾ സ്ഥാപിച്ചിരുന്ന കമ്പിവേലിയും മറ്റും നാട്ടുകാർ നീക്കംചെയ്തു. എന്നാൽ എട്ടു വർഷമായി തുടർന്നുവരുന്ന ൈകയേറ്റത്തിനെതിരെ നിയമപരമായ നടപടി സ്വീകരിക്കാൻ നഗരസഭ അധികൃതർ തയാറാകാത്തത് ദുരൂഹമാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.