കണ്ണനല്ലൂർ: നെടുമ്പന പഞ്ചായത്തിൽപെട്ട മുട്ടക്കാവ്-കുളപ്പാടം റോഡ് തകർന്നിട്ട് വർഷങ്ങളായെങ്കിലും പുനർനിർമിക്കാൻ നടപടികളില്ല. മെറ്റലും ടാറും ഇളകി തകർന്ന റോഡിലൂടെ കാൽനട യാത്ര പോലും ദുഃസ്സഹമാണ്. ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിെൻറ പുനർനിർമാണത്തിന് അനുവദിച്ച തുക വകമാറ്റി െചലവഴിച്ചെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തുണ്ട്. നെടുമ്പന പഞ്ചായത്തിലെ രണ്ട് പ്രധാന റോഡുകളെ തമ്മിൽ യോജിപ്പിക്കുന്ന റോഡായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ഓട്ടോ പോലും ഇതുവഴി ഓട്ടംവരാത്തതും പലപ്പോഴും നാട്ടുകാരെ ദുരിതത്തിലാക്കുന്നു. പുനർനിർമിക്കാൻ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാർ. റോഡരികിലെ ഓടയിൽ കക്കൂസ് മാലിന്യം തള്ളൽ പതിവ്; ജനം ദുരിതത്തിൽ ഇരവിപുരം: ജനവാസമേഖലയിൽ റോഡരികിലുള്ള ഓടയിൽ അർധരാത്രി കക്കൂസ് മാലിന്യം തള്ളിയത് പ്രദേശവാസികളെ ദുരിതത്തിലാക്കി. തട്ടാമല-കൂട്ടിക്കട റോഡിൽ പറയത്തുമുക്കിനും-മാളികക്കട മുക്കിനും ഇടയിൽ മാളികക്കട ജങ്ഷനിലുള്ള ഓടയിലാണ് സ്ഥിരമായി കക്കൂസ് മാലിന്യം തള്ളുന്നത്. രണ്ടുമാസത്തിനിടയിൽ നാലാംതവണയാണ് ടാങ്കർ ലോറിയിൽ കൊണ്ടുവരുന്ന മാലിന്യം ഇവിടെ തള്ളുന്നത്. ഇതേ തുടർന്ന് കോർപറേഷൻ അധികൃതർക്ക് വെൺപാലക്കര ശാരദാ വിലാസിനി വായനശാല കമ്മിറ്റി പരാതി നൽകി. മലിനജലം ഓടയിൽ ഒഴുക്കിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. നേരത്തേ കമ്മിറ്റിയുടെ നേതൃത്വത്തിൽ തട്ടാമല മുതൽ കൂട്ടിക്കട വരെയുള്ള റോഡിെൻറ ഇരുവശവും വൃത്തിയാക്കിയിരുന്നു. ഗ്രന്ഥശാലകളിൽ കൂട്ട അംഗത്വം നേടുന്ന പദ്ധതിക്ക് തുടക്കം കണ്ണനല്ലൂർ: ഗ്രാമീണ ഗ്രന്ഥശാലകളിൽ കൂട്ടമായി അംഗത്വം നേടുന്ന പദ്ധതി കണ്ണനല്ലൂർ എം.ഇ.എസ് സ്കൂളിൽ തുടങ്ങി. കണ്ണനല്ലൂർ പബ്ലിക് ലൈബ്രറിയിൽ വിദ്യാർഥികൾ അധ്യാപകരോടൊപ്പം എത്തിയാണ് അംഗത്വം നേടിയത്. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് എ. അബൂബക്കർ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക കെ. ഖദീജ കുമാരി, സ്കൂൾ സെക്രട്ടറി കെ. ഷാജഹാൻ, അധ്യാപകരായ ഷൈജ നിസാം, ഷൈനി, അമൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.