ശാസ്താംകോട്ട: പോരുവഴി സർവിസ് സഹകരണ ബാങ്കിലെ അഴിമതിയും ക്രമക്കേടുകളും സംബന്ധിച്ചുള്ള അന്വേഷണങ്ങളും തുടർ നടപടികളും ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നേതാക്കൾ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും നിവേദനംനൽകി. ബാങ്കിലെ തട്ടിപ്പിൽ പങ്കാളികളായ മുഴുവൻ ജീവനക്കാർക്കും ബോർഡിനുമെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. എം. ഗംഗാധരക്കുറുപ്പ്, സി.എം ഗോപാലകൃഷ്ണൻ നായർ, ബി. ശശി, എസ്. ശിവൻപിള്ള, കെ.എൻ.കെ നമ്പൂതിരി എന്നിവരായിരുന്നു നിവേദകസംഘത്തിലുണ്ടായിരുന്നത്. പത്തുവർഷമായി ബാങ്ക് ഭരിച്ചുകൊണ്ടിരിക്കുന്ന യു.ഡി.എഫ് കോടിക്കണക്കിന് രൂപയുടെ കൊള്ളയും ക്രമക്കേടുകളുമാണ് നടത്തിയതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സഹകരണ സംഘം നിയമത്തിലെ 65 വകുപ്പ് പ്രകാരം നടക്കുന്ന അന്വേഷണത്തിെൻറ പ്രാരംഭ റിപ്പോർട്ടിൽ തന്നെ നീക്കിയിരിപ്പുതുകയിൽ 22 ലക്ഷത്തിെൻറ തിരിമറി, വ്യാജ രേഖകൾ ചമച്ച് നിക്ഷേപതുകകൾ തട്ടിയെടുക്കൽ, വ്യാജ വായ്‌പാതട്ടിപ്പ്, അനധികൃത കെട്ടിടം നിർമാണം തുടങ്ങിയ നിയമവിരുദ്ധ നടപടികളിലൂടെ കോടിക്കണക്കിന് രൂപ അപഹരിച്ചതായും അവർ ചൂണ്ടിക്കാട്ടി. തയ്യൽ പരിശീലനം കരുനാഗപ്പള്ളി: ശിഹാബ് തങ്ങൾ ഹ്യൂമൺ റിസോഴ്സസ് സെൻററിൽ സൗജന്യ തയ്യൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കാലാവധി. പ്രായമോ വിദ്യാഭ്യാസമോ മാനദണ്ഡമില്ല. വ്യവസായവകുപ്പ്, സമൂഹികനീതി വകുപ്പ്, വനിതാ വികസന കോർപറേഷൻ തുടങ്ങിയവയിൽ നിന്നുള്ള ബോധവത്കരണ ക്ലാസുകളും നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ഫോൺ: 9847103497, 7592809313.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.