കോട്ടയം: രാംസിങ് ചൗഹാെൻറ മീശ ഇന്നുവരെ കത്രികക്ക് മുന്നിൽനിന്നുെകാടുത്തിട്ടില്ല. ഇങ്ങനെ കത്രിക കാട്ടാതെ മീശ വളർത്തി ഒടുവിൽ ഗിന്നസ് വേദിയിലും രാംസിങ് മീശ പിരിച്ചു. ഇതോടെ സ്വന്തമായത് ലോകത്തിലെ ഏറ്റവും വലിയ മീശയുടെ ഉടമയെന്ന നേട്ടം. വളര്‍ന്ന് പന്തലിച്ച മീശക്കാരനും മീശയും 2010 മാർച്ച് നാലിനാണ് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്. 1970ലാണ് മീശ വളർത്താൻ തുടങ്ങിയതെന്ന് രാംസിങ് ചൗഹാൻ പറഞ്ഞു. ആദ്യമൊന്നും റെക്കോഡ് മനസ്സിൽ ഇല്ലായിരുന്നു. 80കളിൽ എത്തിയതോടെ വളർത്തുന്നത് ഹരമായി. അങ്ങനെ മീശയുടെ നീളം 19 അടിയിലെത്തി. ഇൗ മീശയുമായി യാത്രയിലാണ് രാജസ്ഥാനിലെ ജയ്പുർ സ്വദേശിയായ രാംസിങ്. വിവിധ മേളകളിലും സ്ഥിരസാന്നിധ്യമാണ്. നീളൻ മീശ ചുരുട്ടി പുറത്ത് തുണിചുറ്റി കഴുത്തിൽ ഷാൾ പോലെയിട്ടിരിക്കുകയാണ്. ഈ നീളന്‍ മീശയിൽ ആകൃഷ്ടനായ കോട്ടയം തെള്ളകത്ത് ജിജോസ് സിസര്‍ ആൻഡ് ഹാന്‍ഡ് എന്നപേരിൽ പ്രവർത്തിക്കുന്ന ഹെയർ ഷോപ്പിെൻറ ഉടമ ജിജോ ജോര്‍ജ് ഫേസ്ബുക്കിലൂടെ ഇദ്ദേഹവുമായി ചരിചയപ്പെട്ടു. പരിചയം വളർന്നതോടെ ജിജോ കുടയംപടി തിരുവാറ്റയില്‍ ആരംഭിക്കുന്ന തെൻറ സ്ഥാപനത്തിെൻറ പുതിയ ശാഖയുടെ ഉദ്ഘാടനത്തിന് ഇദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. അങ്ങനെയാണ് രാംസിങ്ങും ഭാര്യയും കോട്ടയത്ത് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.