ചാലയിലെ കയറ്റിറക്ക് കൂലി തർക്കം ഒത്തുതീർന്നു

തിരുവനന്തപുരം: ചാലയിലെ പഴം, പച്ചക്കറി, മത്സ്യമേഖലകളിലെ ചുമട്ടുതൊഴിലാളികൾക്കുള്ള കൂലി വർധനയെ ചൊല്ലിയുണ്ടായിരുന്ന തർക്കം ഒത്തുതീർന്നു. ക്ഷേമബോർഡ് സെക്രട്ടറി ജയ എസ്. ചന്ദ്ര​െൻറ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ വ്യാപാരസംഘടനാ നേതാക്കളായ കെ. ചിദംബരം, രാജേന്ദ്രൻ, യൂനിയൻ നേതാക്കളായ ചാല നാസർ (െഎ.എൻ.ടി.യു.സി), ചാല മോഹനൻ (സി.െഎ.ടി.യു.സി), പി.എസ്. നായിഡു (എ.െഎ.ടി.യു.സി), േബാർഡ് അക്കൗണ്ട് ഒാഫിസർ രതീദേവി എന്നിവർ പെങ്കടുത്തു. നിലവിലെ കൂലിയിൽ നിന്ന് പതിനഞ്ച് ശതമാനത്തി​െൻറ വർധന തൊഴിലാളികൾക്ക് ലഭിക്കും. കരാറിന് രണ്ട് കൊല്ലത്തെ പ്രാബല്യം ഉണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.