തിരുവനന്തപുരം: ഇന്ത്യൻ പ്രീമിയർ ലീഗിെൻറ (ഐ.പി.എൽ) ചുവടുപിടിച്ച് തലസ്ഥാനത്ത് ആരംഭിച്ച പ്രഥമ ട്രിവാൻഡ്രം പ്രീമിയർ ലീഗ് ആവേശകരമായ അന്ത്യത്തിലേക്ക്. എട്ട് ടീമുകളിലായി തലസ്ഥാനത്തെ 144 ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെങ്കിൽ കടുത്തപോരാട്ടമാണ് രണ്ട് ദിവസമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്നത്. ഞായറാഴ്ച നടക്കുന്ന സെമി ഫൈനലിൽ ക്രഡൻഷ്യൽ ഹോംസ്, ഗള്ളി അറേബ്യൻസ് ഇലവൻ, ടീം ബ്ലൂ വെയിൽസ്, ഇൻഫെൻഡ്രി ഇലവൻ എന്നിവർ ഏറ്റുമുട്ടും. ഞായാറാഴ്ച തന്നെ തന്നെ കലാശപ്പോരും നടക്കും. ടൂർണമെൻറിൽനിന്ന് ലഭിക്കുന്ന ലാഭം തിരുവനന്തപുരം ആർ.സി.സിക്ക് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു. ഐ.പി.എൽ താരലേലത്തിന് സമാനമായാണ് ടി.പി.എല്ലിലും താരങ്ങളെ തെരഞ്ഞെടുത്തത്. ക്രഡൻഷ്യൽ ഹോംസ്, ഗള്ളി അറേബ്യൻസ് ഇലവൻ, ടീം ബ്ലൂ വെയിൽസ്, ഇൻഫെൻഡ്രി ഇലവൻ എന്നിവർക്ക് പുറമെ കോസ്റ്റൽ വാരിയേഴ്സ്, ട്രിവാൻഡ്രം ടൈഗേഴ്സ്, എ.ബി.ഡി 360, ട്രാവൻകൂർ കോബ്രാസ് എന്നീ ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുത്തത്. ടൂർണമെൻറിലെ വിലകൂടിയ താരം കാട്ടാക്കട സ്വദേശിയും ഓൾ റൗഡറുമായ ശ്രീഗേഷാണ്. അൽ ജസാമാണ് ടൂർണമെൻറിെൻറ കോഓഡിനേറ്റർ. ഏഴോവർ വീതമാണ് മത്സരങ്ങൾ. മത്സരം സമനിലയിൽ കലാശിച്ചാൽ സൂപ്പർ ഓവറും ഉണ്ടാകും. ട്രോഫിയും ഒന്നരലക്ഷം രൂപയുമാണ് ഒന്നാംസമ്മാനം. ട്രോഫിയും ഒരുലക്ഷം രൂപയുമാണ് റണ്ണേഴ്സ് അപ്പിന്. മൂന്നാംസ്ഥാനക്കാർക്ക് 30,000 രൂപയും നാലാം സ്ഥാനക്കാർക്ക് 25,000 രൂപയും ലഭിക്കും. ടൂർണമെൻറിൽ പങ്കെടുത്ത മറ്റ് ടീമുകൾക്ക് 20,000 രൂപയും സമ്മാനമായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.