ഗുണ്ടാനിയമപ്രകാരം അറസ്​റ്റിൽ

തിരുവനന്തപുരം: കൊലപാതകശ്രമം, പിടിച്ചുപറി കേസടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ വട്ടിയൂർക്കാവ് കാച്ചാണി എ.കെ.ജി നഗർ ലക്ഷംവീട് കോളനിയിൽ ഹരി രാജിനെ(30) ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്തു. നാലാംതവണയാണ് ഹരിരാജ് ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിലാകുന്നത്. ഇരുമ്പ കുന്നത്ത്നട സ്വദേശി അജയകമാറിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവം, വെങ്ങാനൂർ സ്വദേശി ചന്ദ്രനെ ദേഹോപദ്രവം ഏൽപിക്കുകയും ഹെൽമെറ്റ് കൊണ്ട് തലക്കടിക്കുകയും ചെയ്ത കേസ് തുടങ്ങിയവക്കാണ് ഇയാൾക്കെതിരെ വീണ്ടും ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിനുള്ള ശിപാർശ നൽകിയത്. വട്ടിയൂർക്കാവ്, അരുവിക്കര, നെടുമങ്ങാട് സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകളാണ് ഹരിരാജിനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.