കോവളം: രാജ്യരക്ഷക്കായി ജീവൻ ത്യജിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജും മറ്റ് രക്തസാക്ഷികളും എക്കാലത്തും സ്മരിക്കപ്പെടുമെന്നും അവരുടെ സ്ഥാനം ജനപ്രതിനികളുടെ മുകളിൽ ആയിരിക്കുമെന്നും അഡ്വ. എം. വിൻസെൻറ് എം.എൽ.എ. കാർഗിലിൽ വെടിയേറ്റുമരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിെൻറ പത്തൊമ്പതാം ചരമവാർഷികദിനത്തിൽ വെങ്ങാനൂരിലെ സമൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണനസമ്മളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സദ്ഗമയ സാംസ്‌കാരികവേദി പ്രസിഡൻറ് അഡ്വ. സി.ആർ. പ്രാണകുമാർ അധ്യക്ഷതവഹിച്ചു. അഡ്വ. ജി. സുബോധനൻ, കോളിയൂർ ദിവാകരൻ നായർ, പി.കെ. വത്സലകുമാർ, ജെറി പ്രേംരാജിെൻറ മാതാവ് ചെല്ലാതായി തുടങ്ങിയവർ സംസാരിച്ചു. ജെറി പ്രേംരാജ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച ഗവ. എൽ.പി.എസ് ക്യാപ്റ്റൻ ജെറി പ്രേംരാജ് മെമ്മോറിയൽ സ്കൂൾ ആയി നാമകരണം ചെയ്യണമെന്നും വെങ്ങാനൂരിൽ ജെറി പ്രേംരാജിെൻറ പ്രതിമ സ്ഥാപിക്കണമെന്നും വെങ്ങാനൂർ ഗേൾസ് സ്കൂൾ റോഡ് ക്യാപ്റ്റൻ ജെറി പ്രേംരാജ് റോഡെന്ന് നാമകരണം ചെയ്യണമെന്നും അനുസ്മരണയോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ചരമവാർഷികത്തോടനുബന്ധിച്ച് എൻ.സി.സി കാഡറ്റുകളുടെ നേതൃത്വത്തിൽ രാവിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പരേഡിൽ എൻ.സി.സി ചീഫ് സുബേദാർ മേജർ യോഗിരാജ് ശർമ, എ.എൻ.ഒ എസ്.ഒ. ശാന്തകുമാർ തുടങ്ങിയവർ സല്യൂട്ട് അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.