ആളില്ലാത്ത വീട്​ കുത്തിത്തുറന്ന് 45 പവർ കവർന്നു

നേമം: പാപ്പനംകോടിന് സമീപം ആളില്ലാത്ത വീടി​െൻറ കതക് കുത്തിത്തുറന്ന് മോഷണം. കാരയ്ക്കാമണ്ഡപം എസ്റ്റേറ്റ് ഹൈസ്കൂൾ റോഡിൽ മണിമന്ദിരത്തിൽ വിജയിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടി​െൻറ രണ്ട് നിലകളിലേയും അലമാരകൾ കുത്തിത്തുറന്ന് 45 പവനാണ് കവർന്നത്. വിജയ്, ഭാര്യ, അമ്മ എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. ഇയാൾക്ക് ടെക്നോപാർക്കിലാണ് ജോലി. ഭാര്യയും അമ്മയും കോട്ടയത്തെ അവരുടെ വീട്ടിലായിരുന്നു. വെള്ളിയാഴ്ച വിജയ് കോട്ടയത്തേക്ക് പോയതോടെ വീട്ടിൽ ആരുമില്ലാതെയായി. ശനിയാഴ്ച രാവിലെ അയൽവാസികൾ വീടി​െൻറ മുൻവശത്തെ ഗ്രിൽ തുറന്നുകിടക്കുന്നത് കണ്ട് വിജയിയെ വിവരമറിയിച്ചു. ഉച്ചയോടെ വിജയ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടത് അറിഞ്ഞത്. ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. വീട്ടിലെ വാതിലുകളും അലമാരകളും കുത്തിത്തുറന്ന് വസ്ത്രങ്ങളും മറ്റും വലിച്ചുവാരിയിട്ടിരുന്നെങ്കിലും അലമാരിയിൽ സൂക്ഷിരുന്ന കാശ് നഷ്ടപ്പെട്ടില്ലത്രെ. നേമം ഇൻസ്പെക്ടർ പ്രദീപി​െൻറ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരുടെ സഹായത്തോടെ അന്വേഷണമാരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.