തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കേരളത്തിൽ കർഷകത്തൊഴിലാളി പെൻഷൻ ഏർപ്പെടുത്തിയത് ആരാണ്? 1980െല ആദ്യ ഇടത് സർക്കാറിലെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ആശയമായിരുന്നു ഇതെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ, ബജറ്റിൽ പറഞ്ഞതുകൊണ്ടുമാത്രം ധനമന്ത്രിയുടേതാകില്ലെന്നാണ് അന്ന് തൊഴിൽമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് പറയുന്നത്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കെ. കരുണാകരൻ ജന്മശതാബ്ദി അവാർഡ് ആര്യാടന് സമർപ്പിക്കവെ, എ.കെ. ആൻറണിയാണ് കർഷകത്തൊഴിലാളി പെൻഷൻ വിഷയമാക്കിയത്. ആദ്യമായി ബില്ലവതരിപ്പിച്ചത് ആര്യാടൻ മുഹമ്മദായിരുെന്നന്നാണ് ആൻറണി പറഞ്ഞത്. നോട്ട് തയാറാക്കി അന്നത്തെ കോഒാഡിനേഷൻ കമ്മിറ്റിയിൽ അവതരിപ്പിച്ചത് തൊഴിൽ മന്ത്രിയായിരുന്ന താനായിരുെന്നന്ന് ആര്യാടൻ പറഞ്ഞു. എതിർപ്പുണ്ടായെങ്കിലും ഒടുവിൽ അംഗീകരിച്ചു. ഏത് പദ്ധതിയാണെങ്കിലും തുക വകയിരുത്താൻ ബജറ്റിൽ അവതരിപ്പിക്കണം. അതുകൊണ്ട് പദ്ധതി, ബജറ്റ് അവതരിപ്പിക്കുന്ന മന്ത്രിയുടേതാകില്ല. കർഷകത്തൊഴിലാളി പെൻഷന് ചട്ടം കൊണ്ടുവന്നതും നടപ്പാക്കിയതും തൊഴിൽ വകുപ്പാണെന്നും ആര്യാടൻ പറഞ്ഞു. എന്നാൽ, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയത് താനാണെന്നാണ് മാണിയുടെ അവകാശവാദം. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരെ സന്തോഷംകൊണ്ട് കരയിച്ച മാണിയുടെ ബജറ്റ് പ്രഖ്യാപനമായിരുന്നു കര്‍ഷകത്തൊഴിലാളി പെന്‍ഷനെന്നാണ് കേരള കോൺഗ്രസ് എം പ്രചരിപ്പിക്കുന്നത്. അന്നും ഇന്നും മാണിയും ആര്യാടനും ഒരുമുന്നണിയിലാണ്. അന്ന് മുന്നണിയെ നയിച്ച സി.പി.എമ്മിെൻറ നിലപാടാണ് അറിയാനുള്ളത്. എം.ജെ. ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.