ചർച്ച്​ ആക്​ട്​ ആക്​ഷൻ കൗൺസിൽ പ്രതിഷേധിച്ചു

തിരുവനന്തപുരം: സ്ത്രീകളുടെ കുമ്പസാരം കേൾക്കൽ നിരോധിച്ച് നിയമം നിർമിക്കണമെന്നാവശ്യപ്പെട്ട് ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡൻറ് ഇന്ദുലേഖ ജോസഫി​െൻറ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കുമ്പസാരത്തിന് പകരം പിഴമൂളൽ എന്നൊരു കർമം ഉണ്ട്. അത് കൊണ്ടുവരികയോ സ്ത്രീകളുടെ കുമ്പസാരം കേൾക്കാൻ കന്യാസ്ത്രികളെ നിയോഗിക്കുകയോ ചെയ്യണം. പേടികൂടാതെ സ്ത്രീകൾക്ക് കുമ്പസരിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്നും ഇന്ദുലേഖ പറ‌ഞ്ഞു. കുമ്പസരിക്കപ്പെടുന്നവരുടെ സുരക്ഷയെ സംബന്ധിച്ച് നേരത്തേ തന്നെ സഭാനേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിച്ചതാണ്. കുമ്പസാര രഹസ്യത്തി​െൻറ പേരിൽ നിരവധി വൈദികർ സ്ത്രീയെ ചൂഷണം ചെയ്ത സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇത്തരം സംഭവങ്ങൾ ഒറ്റപ്പട്ടതെന്ന് കരുതാനാവില്ല. ഒരാളുടെ കുമ്പസാരരഹസ്യം വൈദികൻ തന്നെ മറ്റൊരു സ്ത്രീയോട് പറഞ്ഞതായും വാർത്തകൾ വരുന്നുണ്ട്. ഇപ്പോൾ പിന്തുടരുന്ന രീതി മാറണം. സർക്കാർ ഇടപെടൽ വേണമെന്നും അവർ ആവശ്യപ്പെട്ടു. പ്രഫ. ഇപ്പൻ ജോസഫ്, അലോഷ്യ ജോസഫ്, സി.വി. സെബാസ്റ്റ്യൻ, ജെയിംസ് ഫെർണാണ്ടസ് എന്നിവരും സമരത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.