തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് തേക്കിൻതടി നൽകുന്നതിൽ ലേലവ്യവസ്ഥകളിൽ ഇളവനുവദിച്ച് ഉത്തരവ്. ക്ഷേത്രത്തിെൻറ ശ്രീകോവിലുകളുടെ പുനരുദ്ധാരണവും ധ്വജസ്തംഭത്തിെൻറ പുനഃസ്ഥാപനത്തിൻെറയും ഭാഗമായി കോന്നി, പുനലൂർ, നിലമ്പൂർ ഫോറസ്റ്റ് ഡിവിഷനുകളിൽനിന്ന് നിർമാണത്തിനുള്ള തേക്കുതടികൾ ക്ഷേത്രഭാരവാഹികൾ കണ്ടെത്തിയിരുന്നു. തടിവിലയിൽ ഇളവ് ലഭിക്കുമെന്ന് വിശ്വാസത്തിൽ നിലമ്പൂർ (അരുവാക്കോട്) ഡിപ്പോയിൽനിന്ന് 29.906 മീറ്റർ ക്യൂബ് തടിയും കോന്നി ഡിവിഷനിൽ ( കുമ്മണ്ണൂർ) നിന്നും 39.260 മീ.ക്യൂബ് തടിയും ക്ഷേത്ര ഭാരവാഹികൾ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ, പത്തനാപുരം -15.050, അരുവാപ്പുലം -9.146, കോന്നി -7.966 മീ. ക്യുബ് തടികൾ ഏറ്റെടുത്തിരുന്നില്ല. കാലാവധി കഴിഞ്ഞതിനാൽ അതിന് പിഴ നൽകണമെന്ന് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റിപ്പോർട്ട് നൽകി. ഇക്കാര്യം വിശദമായി പരിശോധിച്ച സർക്കാർ ക്ഷേത്രത്തിെൻറ ആവശ്യം പരിഗണിച്ച് ഇതൊരു പ്രത്യേക കേസായി പരിഗണിച്ചാണ് പിഴയും സർച്ചാർജും തറവാടകയും ഒഴിവാക്കി തടി വിട്ടുനൽകാൻ അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.