'റുസ' പദ്ധതിയിൽ കോളജുകളുടെ അടിസ്​ഥാനസൗകര്യവികസനത്തിന്​ 99 കോടി

* 60 ശതമാനം തുക കേന്ദ്രവിഹിതം, 40 ശതമാനം സംസ്ഥാനം നൽകണം * എയ്ഡഡ് കോളജുകൾക്കുള്ള വിഹിതത്തിൽ അവ്യക്തത തിരുവനന്തപുരം: കേന്ദ്രസർക്കാറി​െൻറ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ 'റുസ'യുടെ രണ്ടാംഘട്ടത്തിലെ ആദ്യഗഡുവായി സംസ്ഥാനത്തിന് 99 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ 99 സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകൾക്ക് അടിസ്ഥാനസൗകര്യവികസനത്തിനായാണ് ഒരു കോടി രൂപ വീതം അനുവദിച്ചത്. പദ്ധതികാലത്ത് രണ്ട് കോടി വീതമാണ് ഒരോ കോളജിനും അനുവദിച്ചത്. ഇതിൽ ആദ്യഗഡുവാണ് കഴിഞ്ഞദിവസം അനുവദിച്ചത്. 99 കോടിയിൽ 60 ശതമാനം തുക കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. കേന്ദ്രവിഹിതമായ 59.4 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്. സംസ്ഥാനവിഹിതം 39.6 കോടിയാണ്. 99 കോളജുകളിൽ ഏഴെണ്ണം സർക്കാർ കോളജുകളും അവശേഷിക്കുന്നവ എയ്ഡഡ് കോളജുകളുമാണ്. സർക്കാർ കോളജുകൾക്കുള്ള 40 ശതമാനം സംസ്ഥാനവിഹിതം സർക്കാർ നൽകുമെങ്കിലും 92 എയ്ഡഡ് കോളജുകൾക്കുള്ള വിഹിതം സംബന്ധിച്ച് തീരുമാനമായിട്ടില്ല. എയ്ഡഡ് കോളജുകൾക്കുള്ള സംസ്ഥാന വിഹിതം ബന്ധപ്പെട്ട മാനേജ്മ​െൻറുകൾ വഹിക്കണമെന്ന നിലപാടായിരുന്നു ഉന്നതവിദ്യാഭ്യാസ വകുപ്പിന്. എന്നാൽ, സംസ്ഥാനവിഹിതത്തിൽ പകുതി തുക സർക്കാറും ബാക്കി മാനേജ്മ​െൻറുകളും വഹിക്കണമെന്ന നിർദേശം സർക്കാർ പരിഗണനയിലാണ്. അങ്ങനെയെങ്കിൽ ഒാരോ കോളജിനും മൊത്തം ലഭിക്കുന്ന രണ്ട് കോടിയിൽ 1.2 കോടി കേന്ദ്രം നൽകുേമ്പാൾ അവശേഷിക്കുന്ന 80 ലക്ഷം രൂപയാണ് സർക്കാറും മാനേജ്മ​െൻറുകളും തുല്യമായി വഹിക്കേണ്ടിവരുക. ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളജ്, തിരുവനന്തപുരം ഗവ. ആർട്സ്, ചിറ്റൂർ, മലപ്പുറം, കൊടുങ്ങല്ലൂർ പുല്ലൂറ്റ് കെ.കെ.ടി.എം, കട്ടപ്പന, സി.കെ.ജി പേരാമ്പ്ര എന്നിവയാണ് റുസ ഫണ്ടിന് അർഹമായ സർക്കാർ കോളജുകൾ. -കെ. നൗഫൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.