സ്വാശ്രയ മെഡി. കോളജുകളിൽ പ്രവേശനനിഷേധം, അനധികൃത പണപ്പിരിവ്

തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിന് ഒന്നാം അലോട്ട്മ​െൻറ് പ്രകാരം സ്വാശ്രയ കോളജുകളിൽ പ്രവേശനത്തിനെത്തുന്നവരിൽ നിന്ന് അനധികൃത പണപ്പിരിവും പ്രവേശനനിഷേധവും. പല കോളജുകളും നാല് വർഷത്തെ ഫീസിന് തുല്യമായ തുക ബാങ്ക് ഗ്യാരൻറിയായും ആവശ്യപ്പെടുന്നു. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ളവക്കെതിരെ ഫീസ്നിർണയസമിതിയായ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി മുമ്പാകെയാണ് പരാതി ലഭിച്ചത്. കമ്മിറ്റി നിശ്ചയിച്ചതിനുപുറമെ ലക്ഷങ്ങളാണ് കോളജ് അധികൃതർ ഫീസായി ആവശ്യപ്പെടുന്നത്. സ്പെഷൽ ഫീസും ഹോസ്റ്റൽ ഫീസും വാങ്ങാമെങ്കിലും ഇതിനുപുറമെയാണ് ചില കോളജുകൾ വൻ തുക ആവശ്യപ്പെടുന്നത്. ബാങ്ക് ഗ്യാരൻറി പാടില്ലെന്ന് രാജേന്ദ്രബാബു കമ്മിറ്റി വ്യക്തമാക്കിയതാണ്. ഇതിനിടെ അലോട്ട്മ​െൻറ് ലഭിച്ച പട്ടികവിഭാഗം വിദ്യാർഥികൾക്ക് മിക്ക സ്വാശ്രയ കോളജുകളിലും പ്രവേശനം നിഷേധിക്കുകയാണ്. കഴിഞ്ഞവർഷം പ്രവേശനം നേടിയ പട്ടികവിഭാഗം വിദ്യാർഥികളുടെ ഫീസ് ഇതുവരെ സർക്കാർ നൽകിയില്ലെന്ന് പറഞ്ഞാണ് പ്രവേശനം നൽകാത്തത്. സർക്കാറിന് കത്ത് നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് പ്രവേശനം നൽകാത്തതെന്ന് സ്വാശ്രയ മെഡിക്കൽ മാനേജ്മ​െൻറ് അസോസിയേഷൻ സെക്രട്ടറി അനിൽകുമാർ വള്ളിൽ പറഞ്ഞു. പട്ടികജാതി-വർഗ വകുപ്പാണ് ഫീസ് തുക കോളജുകൾക്ക് നൽകേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.