കൺസഷൻ നിഷേധം: നടപടി വേണമെന്ന് എസ്.എഫ്.ഐ

വർക്കല: മേഖലയിലെ സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ച കൺസഷൻ നൽകുന്നില്ലെന്നും ഈ സമീപനം തുടർന്നാൽ ബസുകൾ റോഡിൽ തടയുമെന്നും എസ്.എഫ്.ഐ. വർക്കല മേഖലയിൽ സർവിസ് നടത്തുന്ന ബസുകളെല്ലാം വിദ്യാർഥികളെ കയറ്റാതിരിക്കാണ് ശ്രമിക്കുന്നത്. ബസ് ജീവനക്കാരിൽ ഭൂരിഭാഗവും വിദ്യാർഥികളോട് മോശംസമീപനമാണ് പുലർത്തുന്നത്. കൺസഷൻ നിഷേധിക്കുന്നതിനെതിരേ ശബ്ദമുയർത്തിയാൽ വിദ്യാർഥികളെ ഉപദ്രവിക്കുന്നതും പതിവാണെന്നും ഇക്കാര്യത്തിൽ അടിയന്തരനടപടി ആവശ്യപ്പെട്ട് ആറ്റിങ്ങൽ ഡിവൈ.എസ്.പി, ആർ.ടി.ഒ എന്നിവർക്ക് പരാതികൾ നൽകിയതായി വർക്കല ഏരിയാ സെക്രട്ടറി റിയാസ് വഹാബ്, പ്രസിഡൻറ് ആകാശ് എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.