വാക്കുതർക്കം; എതിരാളിയുടെ ചെവി കടിച്ചെടുത്ത കേസിൽ യുവാവ് അറസ്​റ്റിൽ

നെടുമങ്ങാട്: വാക്കുതർക്കത്തിനിടെ എതിരാളിയുടെ ചെവി കടിച്ചെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ആനാട് കഴക്കുന്ന് ഷാനി വിലാസത്തിൽ ഷാനിയെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കുന്ന് സ്വദേശി മോഹന​െൻറ ചെവി കടിച്ചെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സംഘടന പ്രവർത്തനത്തിനിടെ ഷാനി സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണം ഏറെനാളായി മോഹനൻ ഉന്നയിച്ചിരുന്നുവെന്നും സംഭവദിവസം ഇക്കാര്യം പറഞ്ഞുതുടങ്ങിയ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അടിപിടിക്കിടെ മോഹന​െൻറ ഇടതുചെവി ഷാനി കടിച്ചെടുക്കുകയായിരുന്നു. മുറിഞ്ഞ ചെവിയുമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയെങ്കിലും തുന്നിച്ചേർക്കാനാവില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മോഹനൻ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. നെടുമങ്ങാട് ഇൻസ്പെക്ടർ എസ്.എസ്. സുരേഷ്കുമാർ, എസ്.ഐമാരായ എസ്.എൽ. അനിൽ കുമാർ, സുനിൽ ഗോപി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.