ആറ്റിങ്ങല്‍: മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വേട്ട തുടരുന്നു. കഞ്ചാവിെൻറയും മറ്റ് ലഹരിവസ്തുക്കളുടെയും ഉപഭോഗത്തിനെതിരെ തുടരുന്ന ശക്തമായ നടപടികളുടെ ഭാഗമായി തുടര്‍ച്ചയായ മൂന്നാം ദിവസവും അറസ്റ്റ്. ഒരു കിലോ കഞ്ചാവുമായി വര്‍ക്കല താഴെ വെട്ടൂര്‍ പുത്തന്‍വീട്ടില്‍ സലീംഷായാണ്(37) പിടിയിലായത്. ആറ്റിങ്ങല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. അനില്‍കുമാറിെൻറ നേതൃത്വത്തില്‍ തിരുവനന്തപുരം റൂറല്‍ ഷാഡോ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതോടെ 6.5 കിലോ കഞ്ചാവും ഇതിെൻറ കച്ചവടക്കാരായ നാലുപേരും മൂന്ന് ദിവസത്തിനുള്ളില്‍ പിടിയിലായി. ഗുണ്ട ആക്ട് ഉള്‍പ്പെടെ അനവധി പിടിച്ചുപറി, മോഷണ കേസുകള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള വെഞ്ഞാറമൂട് കോട്ടുകുന്നം സ്വദേശി ചന്ദു എന്ന ദിലീപ്, വിചാരണ തടവുകാര്‍ക്ക് ജയിലിലേക്ക് കഞ്ചാവ് നല്‍കാനായെത്തിയ പള്ളിപ്പുറം സ്വദേശി വിനീത്, മേനംകുളം സ്വദേശി സച്ചു എന്ന അപ്പൂട്ടന്‍ എന്നിവരാണ് കഴിഞ്ഞദിവസങ്ങളിൽ പിടിയിലായത്. ആലംകോട് മീന്‍ മാര്‍ക്കറ്റിന് സമീപത്ത് നിന്നാണ് സലീംഷാ ഇപ്പോള്‍ പിടിയിലായത്. വില്‍പനക്കായി കഞ്ചാവ് സൂക്ഷിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും കഞ്ചാവ് കച്ചവടത്തിനിടയില്‍ ഇയാള്‍ പൊലീസ് പിടിയിലായിരുന്നു. ജയിലില്‍നിന്ന് ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം തുടരുകയായിരുന്നു. തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി പി. അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ ഇയാളും ഷാഡോ പൊലീസിെൻറ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ പിടിയിലായതോടെ വര്‍ക്കല, കടയ്ക്കാവൂര്‍ മേഖലകളിലെ ലഹരിവസ്തുക്കളുടെ വില്‍പനക്കാരുടെയും ഉപഭോക്താക്കളുടേയും വിവരങ്ങള്‍ ലഭിച്ചതായും തുടര്‍നടപടി ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പി. അനില്‍കുമാര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. അനില്‍കുമാര്‍, എസ്.ഐമാരായ തന്‍സിം അബ്ദുൽസമദ്, സിജു കെ.എല്‍. നായര്‍, എ.എസ്.ഐമാരായ ഫിറോസ്, ബിജു ഹഖ്, ഷാഡോ ടീം അംഗങ്ങളായ ദിലീപ്, ബിജുകുമാര്‍, റിയാസ്, ജ്യോതിഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.