മാനവികമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പുതുതലമുറ ജാഗ്രതപുലര്‍ത്തണം -മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: മാനവികതയും സാഹോദര്യവും സംരക്ഷിക്കാൻ പുതുതലമുറ ജാഗ്രതപുലര്‍ത്തണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. വായനപക്ഷാചരണത്തി​െൻറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കലയിലും സാഹിത്യത്തിലും പരസ്പരസ്‌നേഹത്തി​െൻറ സന്ദേശം പകരാനാണ് കുട്ടികള്‍ ശ്രമിക്കേണ്ടത്. ജാതിമതവിവേചനങ്ങളില്ലാതെ ജീവിക്കുകയാണ് പ്രധാനം. ഭീതി പരത്തുന്ന കൊലപാതകരാഷ്ട്രീയത്തിനെതിരെയും ഭാവി പൗരന്മാര്‍ മുന്‍കരുതലോടെ നീങ്ങണമെന്നും മന്ത്രി പറഞ്ഞു. കഥാപ്രസംഗ കലാകാരൻ ഇരവിപുരം ഭാസി, ചരിത്രകാരന്മാരായ ടി.ഡി. സദാശിവന്‍, ചേരിയില്‍ സുകുമാരന്‍ നായര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ചാപ്റ്റര്‍ മോഹന്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ എ. അബൂബക്കര്‍ കുഞ്ഞ്, എഴുത്തുകാരായ കെ.പി. നന്ദകുമാര്‍, കുരീപ്പുഴ സിറിള്‍, ചിത്രകലാപ്രതിഭകളായ ആര്‍.ബി. ഷജിത്ത്, അഞ്ജന എന്നിവരെ മന്ത്രി ആദരിച്ചു. ക്വിസ്, ചിത്രരചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് ഡോ. പി.കെ. ഗോപന്‍ അധ്യക്ഷത വഹിച്ചു. ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡൻറ് ചവറ കെ.എസ്. പിള്ള നിർവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. വേണുഗോപാല്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം എസ്. നാസര്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല സെക്രട്ടറി എന്‍. ജയചന്ദ്രന്‍, സാക്ഷരത മിഷന്‍ ജില്ല കോഒാഡിനേറ്റര്‍ സി.കെ. പ്രദീപ് കുമാര്‍, കുടുംബശ്രീ മിഷന്‍ അസി. കോഓഡിനേറ്റര്‍ വി.ആര്‍. അജു, സ​െൻറർ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആൻഡ് റിസര്‍ച് ജനറല്‍ സെക്രട്ടറി ജി.ആര്‍. കൃഷ്ണകുമാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.