കല്ലറ: പുരയിടത്തിലേക്കുള്ള വഴിത്തർക്കത്തെതുടർന്ന് യുവതിയെയും ഭർത്താവിനെയും മർദിച്ച കേസിൽ പിതാവും മകനും അറസ്റ്റിൽ. കേസിലെ മൂന്ന് പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പാങ്ങോട് സ്റ്റേഷൻ അതിർത്തിയിൽ മൂന്നുമുക്ക് തടത്തരികത്ത് വീട്ടിൽ സുരേഷ് ബാബു (52), മകൻ അപ്പൂസ് എന്ന വിഷ്ണു (24) എന്നിവരെയാണ് പാങ്ങോട് എസ്.ഐ എ. നിയാസിെൻറ നേതൃത്വത്തിലെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കലയപുരം കൊല്ലായിൽ സ്വദേശികളായ മൂന്നുപേർ ഒളിവിലാണ്. കീഴാറ്റിങ്ങൽ പെരുങ്കുളം പാണെൻറമുക്ക് വാറുവിള വീട്ടിൽ ഷൈമയുടെ (29) പരാതിയെതുടർന്നാണ് അറസ്റ്റ്. ഇവരുടെ ഉടമസ്ഥതയിലുള്ള പാങ്ങോട് മൂന്നുമുക്കിലെ വസ്തുവിൽ കഴിഞ്ഞദിവസം ഭർത്താവുമായെത്തിയപ്പോഴാണ് സുരേഷ് ബാബുവിെൻറ നേതൃത്വത്തിലെത്തിയ സംഘം വഴി തടഞ്ഞ് മർദിച്ചത്. ഭർത്താവിനെ മൺവെട്ടിക്കൈ, തടിക്കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് മർദിക്കുകയും തന്നെ കരണത്തടിക്കുകയുമായിരുന്നെന്ന് പൊലീസിന് മൊഴി നൽകി. ഇരുവരും ചികിത്സയിലാണ്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.