കിളിമാനൂർ: പ്രദേശവാസികൾക്കും വാഹന-കാൽനടയാത്രക്കാർക്കും ഭീഷണിയായി പാതക്കരുകിൽ മരം. അപകടഭീഷണിയുള്ള മരം മുറിച്ചുനീക്കണമെന്നാവശ്യപ്പട്ട് പൊതുജനങ്ങളും സംഘടനകളും അധികൃതരെ സമീപിച്ചെങ്കിലും നടപടിയില്ല. തിരക്കേറിയ ആറ്റിങ്ങൽ-കിളിമാനൂർ റോഡിൽ നഗരൂർ ശ്രീശങ്കര വിദ്യാപീഠം കോളജ് കവലയിലാണ് പാതയിലേക്ക് ചാഞ്ഞ് മരം നിൽക്കുന്നത്. വലിയ വാഹനങ്ങൾ മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ മരത്തിലിടിക്കുക പതിവാണ്. മരച്ചില്ലകൾക്കടിയിലൂടെ വൈദ്യുതി ലൈൻ കടന്നുപോകുന്നുണ്ട്. ശക്തമായ കാറ്റിൽ മരച്ചില്ലകൾ ലൈനിൽ തട്ടി തീ പിടിക്കുകയും വൈദ്യുതി ബന്ധം തകരാറിലാകുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. അപകടകരമായ മരംമുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡബ്ല്യൂ.ഡി അധികൃതർക്ക് നിരവധിതവണ നിവേദനങ്ങൾ നൽകിയിട്ടുള്ളതായി നഗരൂർ പ്രിയദർശിനി ജനക്ഷേമവികസന സമിതി ഭാരവാഹികളും മുണ്ടയിൽകോണം റസിഡൻസ് അസോസിയേഷൻ പ്രവർത്തകരും പറയുന്നു. അടിയന്തരമായി പഞ്ചായത്ത് ഇടപെട്ട് മരം മുറിക്കാനുള്ള നടപടി കൈക്കൊള്ളണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.