നഗരൂരില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കിളിമാനൂർ: നഗരൂര്‍ പഞ്ചായത്ത്, ആയുര്‍വേദാശുപത്രി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും പകര്‍ച്ചപ്പനി ബോധവത്കരണവും പഞ്ചായത്ത് പ്രസിഡൻറ് എം. രഘു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ നെടുമ്പറമ്പ് പി. സുഗതന്‍ അധ്യക്ഷതവഹിച്ചു. ഡോ. അജിത സ്വാഗതവും ആശുപത്രിവികസനസമിതി അംഗം ഹര്‍ഷകുമാര്‍ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ പരിശോധനകള്‍ക്ക് പുറമെ പകര്‍ച്ചപ്പനിക്കെതിരായ പ്രതിരോധമരുന്നുകളും വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ കിളിമാനൂർ ബ്ലോക്ക് സമ്മേളനം: പതാക, കൊടിമര ജാഥകള്‍ സമ്മേളനനഗരിയില്‍ സംഗമിച്ചു കിളിമാനൂര്‍: ഡി.വൈ.എഫ്.ഐ കിളിമാനൂര്‍ ബ്ലോക്ക് സമ്മേളനം വിളംബരം ചെയ്തുള്ള പതാക, കൊടിമര ജാഥകള്‍ സമ്മേളനനഗരിയായ ശ്രീശങ്കരവിദ്യാപീഠം സ്‌കൂള്‍ ഒാഡിറ്റോറിയത്തിൽ സംഗമിച്ചു. ഇരട്ടച്ചിറയിലെ മനുവി​െൻറ സ്മൃതിമണ്ഡപത്തില്‍നിന്നുള്ള പതാകജാഥ സി.പി.എം ജില്ല കമ്മിറ്റി അംഗം മടവൂര്‍ അനിൽ ജാഥാ ക്യാപ്റ്റന്‍ ഫത്തഹുദ്ദീന് കൈമാറി ഉദ്ഘാടനം ചെയ്തു. പോങ്ങനാട് രതീഷി​െൻറ സ്മൃതിമണ്ഡപത്തില്‍നിന്നുള്ള കൊടിമരം സി.പി.എം കിളിമാനൂര്‍ ഏരിയ സെക്രട്ടറി എസ്. ജയചന്ദ്രന്‍, ജാഥ ക്യാപ്റ്റന്‍ അനൂപിന് കൈമാറി ഉദ്ഘാടനം ചെയ്തു. നഗരൂര്‍ ജങ്ഷനില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി എം. ഷിബു ജാഥകള്‍ക്ക് സ്വീകരണം നല്‍കി. തുടര്‍ന്ന് പ്രകടനമായി സമ്മേളനനഗരിയിലെത്തിച്ച പതാക സി.പി.എം ഏരിയ കമ്മിറ്റി അംഗം ഡി. സ്മിതയും കൊടിമരം ഏരിയ കമ്മിറ്റി അംഗം എസ്. നോവല്‍രാജും ഏറ്റുവാങ്ങി. ശനിയാഴ്ച രാവിലെ നടന്ന പ്രതിനിധിസമ്മേളനം ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ഐ. സാജു ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.