പുനലൂർ - പാലക്കാട് 'പാലരുവി' എക്സ്പ്രസ് നാളെ മുതൽ തിരുനെൽവേലിക്ക്

പുനലൂർ: പുനലൂരിൽനിന്ന് പാലക്കാട്ടേക്കുള്ള പാലരുവി എക്സ്പ്രസ് (16791/16792) തിങ്കളാഴ്ച മുതൽ തിരുനെൽവേലിയിലേക്ക് നീട്ടി. ട്രെയിൻ പുനലൂരിൽനിന്ന് പുറപ്പെടുകയും തിരികെയെത്തുകയും ചെയ്യുന്ന സമയത്തിൽ മാറ്റമില്ല. പുനലൂരിൽനിന്ന് പുലർച്ചെ 3.20ന് പാലക്കാട്ടേക്കും അവിടെനിന്ന് വൈകീട്ട് 3.20ന് തിരിച്ചുമാണ് നിലവിലെ സർവിസ്. തിങ്കളാഴ്ച മുതൽ തിരുനെൽവേലിയിൽനിന്ന് രാത്രി 10.30ന് (22.30) പുനലൂർ വഴി ട്രെയിൻ പാലക്കാേട്ടക്ക് പുറപ്പെടും. പാലക്കാടുനിന്ന് വൈകീട്ട് 3.20ന് തിരിക്കുന്ന ട്രെയിൻ പുനലൂർ വഴി അടുത്തദിവസം രാവിലെ ആറരക്ക് തിരുനെൽവേലിയിൽ എത്തും. പുതിയതായി കമീഷൻ ചെയ്ത പുനലൂർ- ചെങ്കോട്ട ബ്രോഡ്ഗേജിൽ കൂടുതൽ ട്രെയിനുകൾ ആരംഭിക്കുന്നതി​െൻറ മുന്നോടിയായാണ് പാലരുവി തിരുനെൽവേലിക്ക് നീട്ടിയത്. ബ്രോഡ്ഗേജ് പാത കഴിഞ്ഞമാസം ഒമ്പതിന് ഉദ്ഘാടനം ചെയ്യാൻ എത്തിയ റെയിൽവേ സഹമന്ത്രി പാലരുവി തിരുനെൽവേലിക്ക് നീട്ടുന്നത് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആഴ്ചയിൽ രണ്ടുദിവസവമുള്ള താമ്പരം-കൊല്ലം എക്സ്പ്രസ് എല്ലാ ദിവസവും സർവിസ് നടത്തുമെന്ന് പറഞ്ഞത് നടപ്പായില്ല. പാലരുവി എക്സ്പ്രസ് തിരുനെൽവേലിക്ക് നീട്ടിയത് വ്യാപാരമേഖലയിൽ ഗുണകരമാണ്. തിരുനെൽവേലി, ചേരൻമഹാദേവി, അമ്പാസമുദ്രം, കീഴേകാടിയം, പാവൂർസത്രം, തെങ്കാശി ജങ്ഷൻ, ചെങ്കോട്ട, ന്യൂആര്യങ്കാവ്, തെന്മല, പുനലൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. തിരുനെൽവേലി ജില്ലയിലെ വിവിധ കമ്പോളങ്ങളിൽനിന്ന് പച്ചക്കറി, പലചരക്ക് തുടങ്ങിയ സാധനങ്ങൾ കേരളത്തിലേക്ക് കുറഞ്ഞസമയം കൊണ്ട് യഥേഷ്ടം കൊണ്ടുവരാനാകും. എന്നാൽ, പുനലൂർ-ചെങ്കോട്ട ലൈനിൽ വിദ്യാർഥികളടക്കം യാത്രക്കാർക്ക് കാര്യമായ പ്രയോജനമില്ല. താമ്പരവും പാലരുവിയും എല്ലാ സ്റ്റേഷനുകളിലും നിർത്താത്തതും യാത്രക്കാർക്ക് ബുദ്ധിമുട്ടാകും. പകൽസമയത്ത് പാസഞ്ചർ ട്രെയിൻ ഓടിക്കണമെന്ന ആവശ്യം റെയിൽവേ ഇനിയും പരിഗണിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.