കാർഷിക മേഖലയിലെ അവലോകനങ്ങൾക്ക് േഡ്രാൺ സംവിധാനം

തിരുവനന്തപുരം: കാർഷിക മേഖലയിലെ അവലോകനങ്ങൾക്ക് ഇനി േഡ്രാൺ സംവിധാനം. സമയബന്ധിതവും അതിവേഗവുമുള്ള അവലോകനങ്ങൾക്ക് ഇനി മുതൽ യു.എ.എസി​െൻറ സഹായം ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ. വിളവിസ്തൃതി നിർണയം, സസ്യാരോഗ്യസംരക്ഷണം, കീടരോഗനിയന്ത്രണത്തിനുള്ള ജൈവഉപാധികളുടെ ഉപയോഗം, സൂക്ഷ്മ മൂലകങ്ങളുടെ പ്രയോഗം, കൃഷിനാശനഷ്ടങ്ങളുടെ അവലോകനം തുടങ്ങി ഒട്ടനവധി മേഖലകളിൽ ഇതി​െൻറ ഉപയോഗം ഫലവത്താക്കാൻ കഴിയും. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങള ആൻഡ് എൻവയൺമ​െൻറ് സ​െൻററിനായിരിക്കും സംസ്ഥാനത്തെ നിയന്ത്രണ ചുമതല. പരീക്ഷണാടിസ്ഥാനത്തിലുളള പറക്കൽ ശനിയാഴ്ച സെക്രേട്ടറിയറ്റ് പരിസരത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തി. കാർഷികോത്പാദന കമീഷണർ സുബ്രതാബിശ്വാ, ഡയറക്ടർ ഡോ. രഘുനാഥമേനോൻ, സംസ്ഥാന വിലനിർണയ ബോർഡ് ചെയർമാൻ ഡോ. രാജശേഖരൻ തുടങ്ങി വിവിധ സാങ്കേതിക സ്ഥാപനങ്ങളിലെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.