നാഗർകോവിൽ: ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഓടിത്തുടങ്ങിയ തിരുനെൽവേലി-ഗാന്ധിധാം (19423-19424) െട്രയിനിന് നാഗർകോവിൽ പള്ളിവിള ടൗൺ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചതായി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ വാർത്തകുറിപ്പിൽ അറിയിച്ചു. നേരത്തെ വ്യാഴാഴ്ച ദിവസങ്ങളിൽ തിരുനെൽവേലിയിൽനിന്ന് പുറപ്പെടുന്ന ട്രയിനിന് തിരുവനന്തപുരത്തേ സ്റ്റോപ് അനുവദിച്ചിരുന്നുളളൂ. കൊങ്കൺ മാർഗമാണ് െട്രയിൻ ഗാന്ധിധാമിൽ എത്തിച്ചേരുന്നത്. പൂർണമായും ഗീതീകരിച്ച ട്രയിനാണ് ഹംസഫർ. വ്യാജ െതരഞ്ഞെടുപ്പ്് തിരിച്ചറിയൽ കാർഡ്; രണ്ടുപേർ അറസ്റ്റിൽ നാഗർകോൽ: കോട്ടാറിൽ വ്യാജ െതരഞ്ഞെടുപ്പ്് തിരിച്ചറിയൽ കാർഡ് നിർമിച്ച സ്റ്റുഡിയോ ഉടമയെയും ജീവനക്കാരനെയും കലക്ടർ പ്രശാന്ത് എം. വഡ്നേരേയുടെ നിർദേശ പ്രകാരം കോട്ടാർ പൊലീസ് അറസ്റ്റ് ചെയ്തു. സുമിത് സ്റ്റുഡിയോ ഉടമ ചെന്തിൽകുമാർ ജീവനക്കാരൻ സുഭാഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ സർക്കാർ അംഗീകാരമുളള ഇ-സേവ കേന്ദ്രങ്ങൾക്കാണ് തിരിച്ചറിയൽ കാർഡ് അച്ചടിച്ച് നൽകാനുള്ള അംഗീകാരം നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.