മംഗലപുരത്ത് കുടുംബശ്രീയിൽ ലഭിച്ച അപേക്ഷകൾ സമർപ്പിച്ചില്ല, 11 പേർക്ക് പരീക്ഷ എഴുതാനായില്ല പോത്തൻകോട്: കുടുംബശ്രീ മിഷൻ മെേട്രാ എൻറർപ്രൈസസ് കൺസൾട്ടൻറ്മാരെയും ഒാഡിറ്റർമാരെയും തെരഞ്ഞെടുക്കുന്നതിന് നടത്തിയ പരീക്ഷയിൽ പെങ്കടുക്കാനെത്തിയ 11 പേർക്ക് പരീക്ഷ എഴുതാനായില്ല. മംഗലപുരം പഞ്ചായത്ത് കുടുംബശ്രീയിൽ 12 പേർ അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും ഒരാൾക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാനായത്. മംഗലപുരം പഞ്ചായത്ത് കുടുംബശ്രീ ഒാഫിസിൽ ലഭിച്ച അപേക്ഷകൾ സമയത്തിന് സമർപ്പിക്കാത്തതാണ് നിരസിക്കാനുള്ള കാരണം. ബിരുദയോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാമെന്നായിരുന്നു വിജ്ഞാപനത്തിനുള്ളത്. എം.ഇ.എസ് േപാസ്റ്റിന് പഞ്ചായത്തുതലത്തിൽ ഒരു ഒഴിവാണുള്ളത്. കുടുംബശ്രീ അധികൃതർ ഇടപെട്ട് പഞ്ചായത്തിൽ ഒരാൾക്ക് മാത്രമേ അപേക്ഷിക്കാവൂ എന്ന് തെറ്റിദ്ധരിപ്പിച്ചതായി ആരോപണമുണ്ട്. ഒാഡിറ്റർ പോസ്റ്റിന് 11 പേർ അപേക്ഷ നൽകിയിരുന്നു. ജൂൺ 30നകം അപേക്ഷ സമർപ്പിക്കണമെന്ന് കാട്ടി കുടുംബശ്രീമിഷൻ മേയ് 16ന് വിജ്ഞാപനമിറക്കിയിരുന്നു. ജൂൺ 23ന് അപേക്ഷകൾ സമർപ്പിച്ചതായി പരീക്ഷാർഥികൾ പറയുന്നു. എന്നാൽ, ജൂലൈ രണ്ടിനാണ് മംഗലപുരം കുടുംബശ്രീ അധികൃതർ കുടുംബശ്രീ മിഷനിൽ ഏൽപിച്ചത്. അപേക്ഷ സമർപ്പിേക്കണ്ട തീയതിക്കുശേഷം ലഭിച്ച അപേക്ഷകൾ നിരസിക്കുകയായിരുന്നു. കഴിഞ്ഞദിവസം വാർഡ് അംഗങ്ങളിൽനിന്ന് പരീക്ഷ വിവരം അറിഞ്ഞ പരീക്ഷാർഥികൾ പട്ടം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എത്തുകയായിരുന്നു. പരീക്ഷ സെൻററിലെത്തിയവരെ പുറത്ത് തടഞ്ഞപ്പോഴാണ് വിവരം അറിയുന്നതെന്ന് പരീക്ഷാർഥികൾ പറഞ്ഞു. പരീക്ഷ എഴുതുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തി എന്നാരോപിച്ച് കുടുംബശ്രീയിലെ മംഗലപുരം പഞ്ചായത്ത് ഭാരവാഹികൾക്കെതിരെ പരാതി നൽകിയതായി അപേക്ഷകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.