തിരുവനന്തപുരം: മാതൃഭൂമി വാര്‍ത്ത അവതാരകന്‍ വേണു ബാലകൃഷ്ണനെതിരെ മതസ്പർധ വളര്‍ത്തിയെന്നാരോപിച്ച് കേസെടുത്ത സര്‍ക്കാര്‍ നടപടി മാധ്യമസ്വാതന്ത്രത്തിന് നേരെയുള്ള ഭരണകൂട ഭീകരതയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദിയുടെ അതേപാതയിലാണ് പിണറായി സര്‍ക്കാര്‍. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഏത് മാധ്യമപ്രവര്‍ത്തകനും ഇതായിരിക്കും അനുഭവമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും കേസ് ഉടന്‍ പിന്‍വലിക്കമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.