തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണം, മാലിന്യനിർമാർജനം തുടങ്ങിയ പ്രവർത്തനങ്ങളിൽ നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ടെക്നോപാർക്കിൽ നടന്ന ഗ്ലോബല്‍ ഇംപാക്ട് ചലഞ്ചില്‍ (ജി.ഐ.സി) വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കേരള സ്റ്റാര്‍ട്ടപ് മിഷനും അമേരിക്കയിലെ സിംഗുലാരിറ്റി സര്‍വകലാശാലയും തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്കായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിസ്ഥിതി, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതികവിദ്യകൾ ചർച്ചയായി. ഏഷ്യയില്‍ പരിസ്ഥിതി സംരക്ഷണ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഏറെ പണം ചെലവാക്കപ്പെടുന്നുണ്ടെന്ന് വില്‍ഗ്രോ ഇന്നവേഷന്‍സ് ഫൗണ്ടേഷനിലെ ഊര്‍ജവിഭാഗം മുഖ്യ ഉപദേഷ്ടാവ് അനന്ത് അരവാമുദന്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് അവസാന റൗണ്ടിലേക്ക്തെരഞ്ഞെടുക്കപ്പെട്ട 25 സ്റ്റാര്‍ട്ടപ്പുകളുടെ അവതരണവും വിലയിരുത്തലും വെള്ളിയാഴ്ച നടക്കും. ശനിയാഴ്ചയാണ് മികച്ച സ്റ്റാര്‍ട്ടപ്പുകളുടെ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.