കഴക്കൂട്ടം: കടയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയയാൾ പിടിയിൽ. മേനംകളം എൽ.പി സ്കൂളിന് എതിർവശം സിമി ഭവനിൽ ജവഹറാണ് അറസ്റ്റിലായത്. 25 കവർ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. മേനംകളം എൽ.പി.എസിന് സമീപത്തെ കടയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വില്‍ക്കുന്നതായി കഴക്കൂട്ടം പൊലീസിന് കിട്ടിയ വിവരത്തെതുടര്‍ന്നായിരുന്നു പരിശോധന. കഴക്കൂട്ടം എസ്.െഎ സുധീഷ്കുമാർ, സി.പി.ഒമാരായ അർഷദ്, ഉണ്ണികൃഷ്ണൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.