പെരിങ്ങമ്മല വൈദ്യുതി പ്ലാൻറ്: ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

പാലോട്: പെരിങ്ങമ്മല ജില്ല കൃഷി തോട്ടത്തിൽ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ ഗാർഡ് സ്റ്റേഷൻ ജങ്ഷനിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സുബൈർ ദേശായി അധ്യക്ഷത വഹിച്ചു. അസീം പള്ളിവിള, നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക സഭ നെടുമങ്ങാട് സോണൽ പ്രസിഡൻറ് അലോഷ്യസ്, മന്നൂർക്കോണം രതീഷ്, എം.പി. വേണുകുമാർ, മഹാസേനൻ, പെരിങ്ങമല അജിത്, ഡി. രഘുനാഥൻ നായർ, ബി. പവിത്രകുമാർ, എം. ഷിറാസ് ഖാൻ, താന്നിമൂട് ഷംസുദ്ദീൻ, കെ.സി. സോമരാജൻ, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ നിസാർ മുഹമ്മദ് സുൽഫി, ഇടവം ഷാനവാസ്, അൻസാരി കൊച്ചുവിള എന്നിവർ സംസാരിച്ചു. പ്ലാൻറിനെതിരെ അനിശ്ചിതകാല സത്യഗ്രഹസമരം നടക്കുന്ന പന്നിയോട്ട് കടവിലെ സമരപന്തലിൽ അഞ്ചാംദിവസമായ വ്യാഴാഴ്ച സ​െൻറ്ജോർജ് എൽ.പി സ്കൂൾ വിദ്യാർഥികൾ അധ്യാപകർക്കൊപ്പമെത്തി. സമരസമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ സ്കൂളുകൾ സന്ദർശിച്ച് വിദ്യാർഥികളിൽനിന്ന് പദ്ധതിക്കെതിരെ ഒപ്പുശേഖരണവും നടത്തി. peringammala plant strike ഇടിഞ്ഞാർ സ്കൂളിലെ കുട്ടികൾ മാലിന്യ പ്ലാൻറിനെതിരെ ശേഖരിച്ച ഒപ്പുകൾ സമരസമിതിക്ക് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.