പഴ്സ് പിടിച്ചുപറിച്ച് യുവാവിനെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്​റ്റിൽ

നെടുമങ്ങാട്: പഴ്സ് പിടിച്ചുപറിച്ച് യുവാവിനെ ദേഹോപദ്രവം ഏൽപിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കരിപ്പൂര് ചെറുവള്ളികുഴി പുത്തൻവീട്ടിൽ ശരത് എന്ന ശംഭു (29), പനവൂർ കൊല്ല കുളപ്പള്ളി ഐഷാ മൻസിലിൽ ഷംനാദ് (35), കോതമംഗലം പിണ്ടിമന പാറേകുഴി വീട്ടിൽ തൻസീർ (32) എന്നിവരാണ് നെടുമങ്ങാട് പൊലീസി​െൻറ പിടിയിലായത്. ജൂലൈ രണ്ടിന് രാത്രി 10.30ന് കെ.എസ്.ആ.ർ.ടി.സി ഡിപ്പോക്ക് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്ലറ കുന്നുവിള വീട്ടിൽ ബാബുവി​െൻറ പോക്കറ്റിൽ സൂക്ഷിച്ച 1170 രൂപ അടങ്ങിയ പഴ്സ് ഇവർ അപഹരിക്കുകയും ദ്രേഹോദ്രവം എൽപിക്കുകയും ചെയ്തെന്നാണ് കേസ്. നെടുമങ്ങാട് സി.ഐ എസ്.എസ്. സുരേഷ് കുമാർ, എസ്.ഐമാരായ എസ്.എൽ. അനിൽകുമാർ, സുനിൽ ഗോപി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ ഇവരെ കോടതിയിൽ ഹാജരാക്കി. പടം prathikal ndd
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.