ചിറയിന്‍കീഴ്: യുവാവിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. തെറ്റിച്ചിറ വങ്കാളന്‍മുക്കില്‍ ഗണേഷിനെയാണ് (30) ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍കുമാറിെൻറ നിർദേശപ്രകാരം ചിറയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്ത്. വെയിലൂര്‍ ലാല്‍ഭാഗില്‍ മനോജ് ഭവനില്‍ മുകേഷിനെ (29) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. അടിപിടി, കഞ്ചാവ് വില്‍പന തുടങ്ങിയ കുറ്റകൃത്യങ്ങളിലെക്ക് ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നവരെ ലാല്‍ഭാഗ് മിച്ചഭൂമിയില്‍നിന്ന് അകറ്റാൻ മുകേഷിെൻറ നേതൃത്വത്തില്‍ ജാഗ്രത സമിതി രൂപവത്കരിച്ചു. പ്രതികളെ സ്ഥലത്ത് നിന്ന് അകറ്റിയ വിരോധത്താല്‍ കഴിഞ്ഞ മാര്‍ച്ച് 24ന് മുകേഷിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ദീപു, ഗണേഷ്, ഷിജോം ഫൈസല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കൃത്യത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു. എസ്.ഐ ശ്രീജേഷ്, എ.എസ്.ഐമാരായ ജയന്‍, ഷിബു, ബിജു ഹക്ക്, സി.പി.ഒമാരായ ജ്യോതിഷ്, റിയാസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.