തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിൽ ഭാഷാപഠനത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിശ്ചിത എണ്ണം വിദ്യാർഥികൾ ഒരു ഭാഷ ഉപഭാഷയായി പഠിക്കാനുെണ്ടങ്കിൽ ഹയർ സെക്കൻഡറിയിൽ ആ ഭാഷ പഠിക്കാൻ തസ്തിക മുൻകാലങ്ങളിൽ അനുവദിച്ചിരുന്നു. എന്നാൽ, ഇപ്പോൾ മലയാളം, ഹിന്ദി ഉൾപ്പെടെ ഏതെങ്കിലും രണ്ട് ഭാഷകൾക്ക് മാത്രമേ അനുമതി നൽകുന്നുള്ളൂ. ഇതിലൂടെ പത്താം ക്ലാസുവരെ അറബിക്, സംസ്കൃതം, ഉറുദു ഇതിലേതെങ്കിലും ഭാഷപഠിച്ച് ജയിച്ചുവരുന്ന കുട്ടിയുടെ തുടർ ഭാഷാ പഠനം തടയപ്പെടുകയാണ് ചെയ്യുന്നത്. ഇത് അനീതിയാണ്. സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, സിറാജ് മദനി , ഹിഷാമുദ്ദീൻ, നിഹാസ്, നബീൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.