നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ടൂറിസം വികസനത്തിനായി ആലോചനയോഗം ചേർന്നു. കലക്ടർ പ്രശാന്ത് എം.വഡ്നേര അധ്യക്ഷത വഹിച്ചു. ടൂറിസം, റവന്യൂ, പി.ഡബ്ല്യു.ഡി, പുരാവസ്തു, വാർത്താവിതരണം ഉൾപ്പെടെ വിവിധ വകുപ്പുതല മേധാവികൾ പങ്കെടുത്തു. പൊതുജനങ്ങൾക്ക് ടൂറിസം മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള അഭിപ്രായം mtyoursimkumari@gmail.com എന്ന വിലാസത്തിൽ അറിയിക്കാം. ഹംസഫർ െട്രയിനിന് നാഗർകോവിലിൽ സ്റ്റോപ് അനുവദിക്കണം -കേന്ദ്രമന്ത്രി നാഗർകോവിൽ: വ്യാഴാഴ്ച മുതൽ സർവിസ് ആരംഭിച്ച തിരുനെൽവേലി-ഗാന്ധിധാം ഹംസഫർ വാരാന്തര െട്രയിനിന് നാഗർകോവിൽ പള്ളിവിള ടൗൺ സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. നിലവിൽ തിരുനെൽവേലിയിൽനിന്ന് പുറപ്പെടുന്ന പൂർണമായും ശീതീകരിച്ച െട്രയിനിന് തിരുവനന്തപുരത്താണ് അടുത്ത സ്റ്റോപ്. ടൂറിസം മേഖലയായ കന്യാകുമാരി ജില്ലക്ക് സ്റ്റോപ് അനുവദിക്കാത്തത് പ്രതിഷേധാർഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.