തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള കേന്ദ്ര സർക്കാറിെൻറ താങ്ങുവില പ്രഖ്യാപനം അപര്യാപ്തവും കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാതെയുള്ളതുമാണെന്ന് കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു. കൃത്യമായ ഉൽപാദന ചെലവ് കണക്കാക്കാതെയും കർഷകർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാതെയും നെല്ലിെൻറ താങ്ങുവിലയിൽ കേന്ദ്ര സർക്കാർ ഇപ്പോൾ വരുത്തിയിരിക്കുന്ന വർധനവ് കണ്ണിൽപൊടിയിടൽ മാത്രമാണ്. ഇതുവഴി രാജ്യത്താകെയുള്ള കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമിക്കാതെ കേന്ദ്രം ഒളിച്ചോടിയിരിക്കുകയാണെന്ന് സംസ്ഥാന പ്രസിഡൻറ് കോലിയക്കോട് കൃഷ്ണൻനായർ, സെക്രട്ടറി കെ.വി. രാമകൃഷ്ണൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.