'മൺസൂൺ ഹങ്കാമ'; 501 രൂപക്ക് ജിയോ ഫോൺ മുംബൈ: 'മൺസൂൺ ഹങ്കാമ' പദ്ധതിയുമായി റിലയൻസ് വീണ്ടും. കൈവശമുള്ള പഴയ മോഡൽ ഫീച്ചർ ഫോൺ നൽകിയാൽ 501 രൂപക്ക് ജിയോ ഫോൺ നൽകുന്ന പദ്ധതിയാണ് 41ാമത് വാർഷിക യോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ഇൗ മാസം21ന് പദ്ധതി തുടങ്ങും. ചുരുങ്ങിയ സമയംകൊണ്ട് 10 കോടി ജിയോ ഫോൺ ഉപയോക്താക്കളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. 4ജി കണക്ടിവിറ്റിയുള്ള ഇൻറർനെറ്റ് ഉപയോഗം ഉൾപ്പെടെ സവിശേഷതകളുള്ളതാണ് പുതിയ മൾട്ടിമീഡിയ മൊബൈൽ ഫോൺ. ജിയോ പദ്ധതിയിൽ പ്രവേശിക്കാനുള്ള ചെലവ് 1500 രൂപയിൽനിന്നാണ് 501 രൂപയിലേക്ക് കുറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.