തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോൾ മലപ്പുറം ജില്ലയിൽ 15,633 വിദ്യാർഥികൾക്ക് സീറ്റില്ല. ഇവിടെ അവശേഷിക്കുന്നത് ഇനി അഞ്ച് സീറ്റ് മാത്രം. ജില്ലയിൽനിന്ന് സപ്ലിമെൻററി അലോട്ട്മെൻറിനായി 24,229 വിദ്യാർഥികളാണ് അപേക്ഷിച്ചത്. 8601ൽ 8596 സീറ്റിലേക്കും അലോട്ട്മെൻറായി. കോഴിക്കോട്, പാലക്കാട് ജില്ലകളിലും 5000ൽപരം വിദ്യാർഥികൾക്ക് സീറ്റില്ല. ആറ് ജില്ലകളിൽ 10 ശതമാനം സീറ്റ് വർധിപ്പിച്ച ശേഷമാണ് സപ്ലിമെൻററി അലോട്ട്മെൻറ് നടത്തിയത്. വിവിധ ജില്ലകളിൽനിന്ന് സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷിച്ചവർ, അലോട്ട്മെൻറ് ലഭിച്ചവർ, അവശേഷിക്കുന്ന സീറ്റുകൾ എന്നിവ ക്രമത്തിൽ: തിരുവനന്തപുരം 6152, 2792, 0 കൊല്ലം 5659, 2962, 192 പത്തനംതിട്ട 869, 832, 2022 ആലപ്പുഴ 3708, 2108, 1009 കോട്ടയം 2582, 2172, 1287 ഇടുക്കി 1595, 2297, 1055 എറണാകുളം 5933, 3554, 986 തൃശൂർ 7452, 3970, 386 പാലക്കാട് 11626, 4857, 96 കോഴിക്കോട് 11947, 6606, 124 മലപ്പുറം 24229, 8596, 5 വയനാട് 2595, 1747, 184 കണ്ണൂർ 5956, 4067, 1358 കാസർകോട് 3408, 2100, 749
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.