തിരുവനന്തപുരം മെഡി. കോളജിൽ എം.ബി.ബി.എസ് പ്രവേശനം ഒമ്പത്​ മുതൽ 11 വരെ

തിരുവനന്തപുരം: ഒന്നാം വര്‍ഷ എം.ബി.ബി.എസ് പ്രവേശനത്തിന് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അലോട്ട്മ​െൻറ് ലഭിച്ചവരുടെ പ്രവേശനം ഈ മാസം ഒമ്പത്, പത്ത്, 11 തീയതികളിൽ നടക്കും. സംസ്ഥാന പ്രവേശന പരീക്ഷ കമീഷണറിൽനിന്ന് അലോട്ട്മ​െൻറ് ലഭിച്ചവര്‍ ഇതില്‍ ഏതെങ്കിലും ദിവസം രാവിലെ 10ന് മെഡിക്കല്‍ കോളജ് കാമ്പസിലെ പഴയ ഓഡിറ്റോറിയത്തില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അറിയിച്ചു. അലോട്ട്‌മ​െൻറ് മെമ്മോ, അഡ്മിറ്റ് കാര്‍ഡ്, നീറ്റ് റിസല്‍ട്ട് ഷീറ്റ്, കീം ഡാറ്റാ ഷീറ്റ്, ഫീസ് രസീത്, എസ്.എസ്.എല്‍.സി സർട്ടിഫിക്കറ്റ്, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്, പാസ് സര്‍ട്ടിഫിക്കറ്റ്, ടി.സി ആന്‍ഡ് കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് (എം.എം.ആര്‍, ചിക്കൻ പോക്‌സ്, ഹെപ്പെറ്റെറ്റിസ് ബി), മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും രണ്ട് സെറ്റ് പകര്‍പ്പും ഹാജരാക്കണം. അഞ്ച് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, രണ്ട് സ്റ്റാമ്പ് സൈസ് ഫോട്ടോ, 50 രൂപയൂടെ നാല് മുദ്രപത്രങ്ങള്‍ എന്നിവയും കരുതണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.