വൈദ്യുതി തകരാർ: നെയ്യാറ്റിൻകര ജനറൽ ആശുപ​ത്രിയിൽ രോഗികൾ വലഞ്ഞു

നെയ്യാറ്റിൻകര: വൈദ്യുതി നിലച്ചതിനെത്തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗികൾ വലഞ്ഞു. എക്സ്റേ യൂനിറ്റിലെത്തിയവരാണ് മണിക്കൂറുകളോളം ദുരിതത്തിലായത്. വ്യാഴാഴ്ച രാവിലെയാണ് എക്സ്റേക്കും ലാബ് പരിശോധനക്കുമെത്തിയവരെ വൈദ്യുതിയില്ലെന്ന് അധികൃതർ അറിയിച്ചത്. ഇത് ഏറെ നേരം പ്രതിഷേധത്തിനിടയാക്കി. നൂറിലെറെ പേരാണ് വിവിധ പരിശോധനകൾക്കെത്തിയത്. ആശുപത്രിക്ക് സമീപത്തെ മരം മുറിക്കുന്നതിനെ തുടർന്ന് വൈദ്യുതിബന്ധം വിച്ഛേദിച്ചതാണത്രെ. എന്നാൽ, ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകിയില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വൈദ്യുതിബന്ധം തടസ്സപ്പെട്ടത് പോസ്റ്റ് ഓപറേഷൻ വാർഡിലെ രോഗികളെയും ദുരിതത്തിലാക്കി. ദിവസവും നൂറുകണക്കിന് രോഗികൾ വന്നുപോകുന്ന ആശുപത്രിയിൽ ജനറേറ്റർ സംവിധാനം എല്ലാ സ്ഥലത്തും ലഭ്യമല്ലാത്തതും പ്രതിഷേധത്തിനിടയാക്കുന്നു. സാധാരണക്കാരുടെ ഏക ആശ്രയമാണ് ഇവിടത്തെ എക്സ്റേ സ​െൻറർ. എന്നാൽ, വിവിധ തകരാറുകാരണം ആശുപത്രിക്ക് പുറത്തുപോയി എക്സ്റേ എടുക്കുന്നത് സ്വകാര്യ ലാബുകൾക്ക് ഗുണമാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.