പഠനോപകരണം വിതരണംചെയ്തു

തിരുവനന്തപുരം: 'ലൈറ്റ് ഓഫ് ഹോപ്പ് ചാരിറ്റി ട്രസ്റ്റ്' ബീമാപള്ളി യൂനിറ്റി​െൻറ നേതൃത്വത്തിൽ ബീമാപള്ളി യു.പി.എസിൽ കുട്ടികൾക്ക് പഠനോപകരണം വിതരണംചെയ്തു. ട്രസ്റ്റ് വിദ്യാഭ്യാസ വിഭാഗമായ എജുഹെൽപി​െൻറ പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങ് ട്രസ്റ്റ് പ്രസിഡൻറ് അൽ മയൂഫ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ഭാരവാഹികളായ കാലിം, ആസിഫ്, റിസ്‌വാൻ, അയൂബ്, അൽത്താഫ്, ഷെഹനാസ്, ഷാൻ, സിദ്ദിഖ് എന്നിവർ ചേർന്ന് പഠനോപകരണങ്ങൾ വിതരണംചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.