നെടുമങ്ങാട്: കിള്ളിയാറ്റിലേക്കും തോടുകളിലേക്കും മാലിന്യം ഒഴുക്കുന്ന പൈപ്പുകള്‍ അടച്ചു. കിള്ളിയാര്‍ മിഷെൻറ ഭാഗമായുള്ള പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സിമൻറ് ഉപയോഗിച്ച് അടച്ചത്. നാലുമാസമായി നഗരസഭ ആരംഭിച്ച ബോധവത്കരണം ഫലം കാണാത്തതിനാലാണ് നടപടി. കുറക്കോട് കൈതോടിനോട് ചേര്‍ന്ന കടകളുടെയും വീടുകളുടെയും മാലിന്യം ഒഴുക്കുന്ന പൈപ്പുകളാണ് സെക്രട്ടറി ബീന എസ്. കുമാറിെൻറ നേതൃത്വത്തില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ അടച്ചത്. പൈപ്പുകള്‍ ഉദ്യോഗസ്ഥരെത്തി അടക്കുന്നത് മുന്നറിയിപ്പ് നല്‍കാതെയാണെന്ന് ആരോപിച്ച് കുറക്കോട്ട് വീട്ടുടമ ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചു. ഏറെ നേരത്തെ വാഗ്വാദത്തിനുശേഷം പൈപ്പ് മുറിച്ചുമാറ്റി ഒഴുക്ക് നിര്‍ത്തിച്ചു. പലതവണ മൈക്ക് പ്രചാരണം നടത്തി ജനങ്ങളെ ബോധവാന്മാരാക്കിയിട്ടും നിയമം പാലിക്കാത്തവർക്കെതിരെയാണ് ശക്തമായ നടപടി കൈക്കൊണ്ടത്. 50 വീടുകളുടെയും അപ്പാര്ട്മെൻറുകളുടെയും ഉടമകള്‍ക്ക് പിഴ ചുമത്തും. ബോധവത്കരണം വഴി ഉദ്ദേശ‍്യലക്ഷ്യം കൈവരിക്കുമെന്ന വിശ്വാസത്തില്‍ നടപടി േകാടതിവിചാരണയിലേക്ക് എത്തിക്കാതെ സംരക്ഷിക്കേണ്ട ചുമതല നാട്ടുകാര്‍ക്കുണ്ടെന്നും നിയമം പാലിക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും അല്ലാത്തപക്ഷം കര്‍ശനമായ പ്രോസിക്യൂഷന്‍ നടപടി ആരംഭിക്കുമെന്നും സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.