തിരുവനന്തപുരം: അബുദാബിയിലെ മലയാളികളുടെ കൂട്ടായ്മയായ അബുദാബി ശക്തി തിയറ്റേഴ്സിെൻറ സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പി. കൃഷ്ണനുണ്ണി (നോവൽ- കേരളം ഒരു ഡോക്യുമെൻററി), അഹമ്മദ്ഖാൻ (കവിത- മതേതരഹാസം), വിനോദ് വൈശാഖി (കവിത - കൈതമേൽപച്ച), സുഭാഷ്ചന്ദ്രൻ (നാടകം - ഒന്നരമണിക്കൂർ), ജി.ആർ. ഇന്ദുഗോപൻ (ചെറുകഥ- കൊല്ലപ്പാട്ടി ദയ), ഡോ.കെ.എൻ. ഗണേഷ് (വിജ്ഞാനസാഹിത്യം - മലയാളിയുടെ ദേശകാലങ്ങൾ) ഡോ.വി.പി.പി. മുസ്തഫ (വിജ്ഞാനസാഹിത്യം- കലയും പ്രത്യയശാസ്ത്രവും), കെ. രാജേന്ദ്രൻ (ബാലസാഹിത്യം -ആർ.സി.സിയിലെ അത്ഭുതകുട്ടികൾ) എന്നിവരാണ് പുരസ്‌കാര ജേതാക്കൾ. സാഹിത്യവിഭാഗത്തിൽപെട്ട കൃതികൾക്ക് 15,000 രൂപയും ബാലസാഹിത്യത്തിന് 10,000 രൂപയുമാണ് അവാർഡ് തുക. സാഹിത്യ നിരൂപണത്തിനുള്ള ശക്തി തായാട്ട് ശങ്കരൻ പുരസ്‌കാരത്തിന് ഡോ.പി. സോമൻ (വൈലോപ്പിള്ളി കവിത) അർഹനായി. ഇതരസാഹിത്യത്തിനുള്ള ശക്തി എരുമേലി പരമേശ്വരൻപിള്ള പുരസ്‌കാരത്തിന് ഡോ. ജോർജ് വർഗീസ് (ആൽബർട്ട് ഐൻസ്റ്റീെൻറ ജീവിതം ശാസ്ത്രം ദർശനം) അർഹനായി. സമഗ്രസംഭാവനക്കുള്ള ശക്തി ടി.കെ. രാമകൃഷ്ണൻ പുരസ്‌കാരത്തിന് (25,000 രൂപ) എം. മുകുന്ദൻ അർഹനായി. മുൻ മന്ത്രി ടി.കെ. രാമകൃഷ്ണെൻറ സ്മരണാർഥമാണ് പുരസ്‌കാരം നൽകുന്നതെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ പി. കരുണാകരൻ എം.പി, കവി പ്രഭാവർമ എന്നിവർ പറഞ്ഞു. ആഗസ്റ്റ് രണ്ടാംവാരം എറണാകുളത്ത് പുരസ്കാരങ്ങൾ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.