രക്തദാന ക്യാമ്പ്

വിതുര: അമ്പതോളം സന്നദ്ധ ദാതാക്കളെ സംഘടിപ്പിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിക്കുവേണ്ടി വിതുര കലുങ്ക് ജങ്ഷനിൽ ആത്മ കിരണം ചാരിറ്റബിൾ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. രക്തം സ്വീകരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയ വാൻ വിതുരയിൽ എത്തിയാണ് രക്തം ശേഖരിക്കുന്നത്. 11ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെയാണ് ക്യാമ്പ്. പഠനോത്സവം പാലോട്: ഡി.വൈ.എഫ്.ഐ ചടച്ചിക്കരിക്കകം യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച സംഘടിപ്പിക്കുന്ന പഠനോത്സവം ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ പ്രതിഭകളെ ആദരിക്കും. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എ.എം. അൻസാരി പഠനോപകരണ വിതരണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.