യൂത്ത് കോൺഗ്രസ് സായാഹ്നസംഗമം

വിതുര: യൂത്ത് കോൺഗ്രസ് മേഖല കമ്മിറ്റി തുരുത്തിയിൽ സംഘടിപ്പിച്ച സായാഹ്നസംഗമം കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് അൽഅമീൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ, കെ.എൻ. അൻസർ, എൻ.എസ്. ഹാഷിം, എം.എം. ബുഹാരി, പി. പുഷ്പാംഗദൻ നായർ, അസ്ലം തേവൻപാറ, ഫൈസൽ, ഹാഷിക്ക് അഷ്കർ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് ഉപഹാരങ്ങളും നൽകി. മെഡിക്കൽ എൻട്രൻസ് റാങ്ക് ജേതാവ് ആദർശ് ഗോപൻ, മാപ്പിളപ്പാട്ട് രചയിതാവും സംവിധായകനുമായ മുസമ്മിൽ തൊളിക്കോട്, മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവരെ എം.എൽ.എ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.