കല്ലമ്പലം: കെ.ടി.സി.ടിക്ക് കീഴിലെ ഒമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന ഫുട്ബാൾ ടൂർണമെൻറിന് കെ.ടി.സി.ടി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഗ്രൗണ്ടിൽ തുടക്കമായി. ഇന്ത്യൻ ഫുട്‌ബാൾ ടീമംഗമായിരുന്ന വി.പി. ഷാജി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ലോകകപ്പ് ഫുട്‌ബാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കെ.ടി.സി.ടി സ്കൂൾ, കോളജുകൾ, ബി.എഡ് സെൻറർ, നഴ്സിങ് സ്കൂൾ, പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, അഡ്വാൻസ്ഡ് സ്റ്റഡീസ് തുടങ്ങിയ ഒമ്പത് ടീമുകൾക്ക് പുറമെ അധ്യാപകരുടെ ടീമുകളും പ്രദർശന മത്സരങ്ങളിൽ പങ്കെടുത്തു. കോളജ് ചെയർമാൻ എം.എസ്. ഷെഫീൻ അധ്യക്ഷതവഹിച്ചു. കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ്, കോളജ് പ്രിൻസിപ്പൽ ഡോ. ഫിറോഷ്, എം. ബഷീർ, എ. നഹാസ്, ഇ. ഫസിലുദ്ദീൻ, എ. അഫ്സൽ, എസ്. സജീർഖാൻ, സജിത്, ഷിജിൻ സലാഹുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. മത്സരങ്ങൾ വെള്ളിയാഴ്ച സമാപിക്കും. KTCT FOOTBAL TOORNAMENT.jpg കെ.ടി.സി.ടിയിൽ നടക്കുന്ന ഇൻറർ കോളജ് ഫുട്ബാൾ ടൂർണമെൻറ് മുൻ ഇന്ത്യൻ ഫുട്‌ബാൾ താരം വി.പി. ഷാജി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.