കണിയാപുരം: ഗവ. യു.പി സ്കൂളിൽ ബഷീർദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ബഷീറിെൻറ വിവിധ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. വിദ്യാർഥികളായ ശ്രീഹരി, സാന്ദ്ര, റാഷിദ്, മിനിമോൾ, അനഘ തുടങ്ങിയവർ ബഷീർ കൃതികളുടെ നാടകാവിഷ്കാരത്തിലെ കഥാപാത്രങ്ങളായി. ഫർസാന ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു. ഗോകുൽ ചിത്രാവിഷ്കരണം നിർവഹിച്ചു. പ്രധാനാധ‍്യാപിക പുഷ്കലാമ്മാൾ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. അധ‍്യാപകരായ കുമാരി ബിന്ദു, നസീമ, രാജലക്ഷ്മി, ബീനുടീച്ചർ തുടങ്ങിയവരും വിദ്യാർഥികളായ സ്നേഹ, കാർത്തിക, സൈറാ, ഫർഹാന തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.