ഉപാധിരഹിത പെൻഷൻ അനുവദിക്കണം

തിരുവനന്തപുരം: മുൻ ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ കോർപറേഷൻ മെംബർമാർക്ക് ഉപാധിരഹിത പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒാൾ കേരള േഫാർമർ പഞ്ചായത്ത് മെംബേഴ്സ് അസോസിയേഷൻ ഇടത് മുന്നണി കൺവീനർ എ. വിജയരാഘവന് നിവേദനംനൽകി. അസോസിയേഷൻ വൈസ് പ്രസിഡൻറ് മൺവിള സൈനുദ്ദീ​െൻറ നേതൃത്വത്തിലായിരുന്നു നിവേദനം കൈമാറിയത്. അസോസിയേഷൻ ജനറൽ സെക്രട്ടറി പനവൂർ രാജശേഖരൻ നായർ, വിളവൂർക്കൽ രാജേന്ദ്രൻ, ഇടക്കുന്നിൽ മുരളി, മലയിൻകീഴ് ശശികുമാർ എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.