കാര്‍ഷിക വിളകളുടെ താങ്ങുവില വർധിപ്പിച്ചത്​ മോദിയുടെ സമ്മാനം -ഒ. രാജഗോപാൽ

തിരുവനന്തപുരം: കാര്‍ഷിക വിളകളുടെ താങ്ങുവില വന്‍തോതില്‍ വർധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കര്‍ഷകര്‍ക്കുള്ള നരേന്ദ്ര മോദി സര്‍ക്കാറി​െൻറ സമ്മാനമാണെന്ന് ഒ. രാജഗോപാല്‍ എം.എൽ.എ. ബജറ്റ് പ്രഖ്യാപനങ്ങളെല്ലാം ഒന്നൊന്നായി പാലിക്കപ്പെടുകയാണ്. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മോദിയുടെ വാഗ്ദാനം യാഥാർഥ്യമാകുന്നതി​െൻറ ആദ്യ ചുവടുവെപ്പാണിത്. ചെലവി​െൻറ 150 ശതമാനമെങ്കിലും വിളകള്‍ക്ക് അടിസ്ഥാനവില ഉറപ്പാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. മോദി സര്‍ക്കാര്‍ വന്‍കിടക്കാരെയാണ് സഹായിക്കുന്നതെന്ന ആക്ഷേപത്തി​െൻറ മുനയൊടിക്കുന്നതാണ് ഇപ്പോത്തെ തീരുമാനമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.