വർക്കല: യുവതിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. ഇടവ മാന്തറ കൊച്ചുവാറുവിള മുക്കിൽ കുന്നിൽ വടക്കതിൽ വീട്ടിൽ റാഫി എന്ന മുഹമ്മദ് റാഫിയാണ് (33) അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ രണ്ടര പവെൻറ സ്വർണമാലയാണ് പ്രതി പൊട്ടിച്ചെടുത്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് രാത്രിയിൽ തന്നെ മോഷ്ടാവിനെ പിടികൂടുകയായിരുന്നു. മാലയും ഇയാളുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അയിരൂർ എസ്.ഐ ബിജുകുമാർ, അഡീഷനൽ എസ്.ഐമാരായ സജീവ്, അജയകുമാർ, ജയരാജൻ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീകുമാർ, ബൈജു, വിജയകൃഷ്ണൻ, സംഗീത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.