തിരുവനന്തപുരം: വ്യാജ ലീവ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി പട്ടാള ക്യാമ്പിൽനിന്ന് മദ്യം വാങ്ങാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കന്യാകുമാരി, തക്കല വെട്ടുകാട്ടുവിള മുളമൂട് റേഷൻകടക്ക് സമീപം മെർലിൻരാജ് (34), ചരൽവിള സി.എസ്.െഎ പള്ളിക്ക് സമീപം മുട്ടക്കാട്ട് പുത്തൻ പറമ്പിൽ ജെതീഷ് (24) എന്നിവരാണ് അറസ്റ്റിലായത്. സൈന്യത്തിൽ സിഗ്നൽമാനായിരുന്ന മെർലിൻരാജിനെ 2014ൽ മറ്റൊരു പട്ടാളക്കാരനുമായി അടിയുണ്ടാക്കിയതിന് പട്ടാള കോടതി പുറത്താക്കിയിരുന്നു. എന്നാൽ, കാൻറീൻ കാർഡ് മടക്കി നൽകിയിട്ടില്ലായിരുന്നു. വ്യാജ ലീവ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി കാർഡ് ഉപയോഗിച്ച് ഇരുവരും മാസങ്ങളായി പട്ടാള ക്യാമ്പിൽനിന്ന് മദ്യം വാങ്ങുന്നത് പതിവായിരുന്നു. ക്യാമ്പിൽനിന്ന് വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ പൂജപ്പുര എസ്.ഐമാരായ കെ. പ്രേംകുമാർ, ഗോപീചന്ദ്രൻ, മോഹനൻ പൊലീസ് ഉദ്യോഗസ്ഥരായ സതീഷ്കുമാർ, രാജ്കിഷോർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.